Sunday, June 30, 2019 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 08.39 PM

'നിങ്ങള്‍ വിചാരിക്കുനതിലും കൂടുതല്‍ മസിലും കരുത്തും ആവശ്യമാണ് ആണ്‍കുട്ടികളെ കൈകാര്യം ചെയ്യാന്‍': ദൃശ്യങ്ങള്‍ പങ്കുവെച്ച് ശില്‍പ്പാ ഷെട്ടി

Shilpa Shetty,  Workout

മകനേയും മടിയിലിരുത്തിയുള്ള വര്‍ക്കൗട്ട് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ശില്‍പ്പാ ഷെട്ടി. യോഗയും ജിമ്മുമൊക്കെയായി താരം വലിയ തിരക്കിലാണ്. എന്നാല്‍ ഇതിനിടയിലും ഇടയ്‌ക്കൊക്കെ മകന്‍ വിയാനുമൊത്തുള്ള ചിത്രങ്ങള്‍ ശില്‍പ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ മറക്കാറില്ല.

ഏറ്റവും പൂതിയതായി താരം ഷെയര്‍ ചെയ്തത് ഭാരം ഉപയോഗിച്ചുളള ട്രൈസെപ് ഡിപ്‌സാണ്. ഭാരം ആറുവയസ്സുകാരന്‍ വിയാന്‍ രാജ് കുന്ദ്രയാണെന്ന് മാത്രം. പാര്‍ട്ടണര്‍ വര്‍ക്കൗട്ട് ഡേ എന്നാണ് തന്റെ വീഡിയോക്ക് ശില്പ നല്‍കിയിരിക്കുന്ന പേര്.



''നിങ്ങള്‍ വിചാരിക്കുനതിലും കൂടുതല്‍ മസിലും കരുത്തും ആവശ്യമാണ് കുട്ടികളെ കൈകാര്യം ചെയ്യാന്‍ പ്രത്യേകിച്ച് ആണ്‍കുട്ടികളെ'' എന്ന കുറിപ്പും ചിത്രത്തിന് താഴെ നല്‍കിയിട്ടുണ്ട്. അതേസമയം അമ്മയുടെ മടിയിലിരുന്ന് വര്‍ക്കൗട്ട് ആസ്വദിക്കുകയാണ് വിയാന്‍. വിയാന്റെ ആംഗ്യങ്ങളെ പ്രശംസിക്കാന്‍ മത്സരിക്കുകയാണ് ശില്പയുടെ ഫോളോവേഴ്‌സ്.

Ads by Google
Ads by Google
Loading...
TRENDING NOW