Friday, April 19, 2019 Last Updated 25 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 03.58 PM

സുപ്രീംകോടതി 'വടിയെടുത്തു' തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുസരിച്ചു: വിദ്വേഷ പ്രസംഗത്തിന് മായാവതിക്കും യോഗി ആദിത്യനാഥിനും വിലക്ക്

Yogi Adityanath, Mayawati

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മായാവതിക്കും യോഗി ആദിത്യനാഥിനും വിലക്ക്. തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി അധ്യക്ഷ മായാവതിക്കും വിലക്ക് ഏര്‍പ്പെടുത്തി. മൂന്നു ദിവസത്തേക്ക് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് യോഗിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

ചൊവ്വാഴ്ച രാവിലെ ആറ് മണിമുതല്‍ 72 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്. മായാവതിക്ക് 48 മണിക്കൂര്‍ നേരത്തേക്കാണ് വിലക്കുള്ളത്. ഈ സമയത്ത് രണ്ട് പേര്‍ക്കും പ്രചാരണത്തില്‍ പങ്കെടുക്കാനാകില്ല. സൈന്യത്തെ രാഷ്ര്ടീയ നേട്ടത്തിനായി ഉപയോഗിച്ചതാണ് യോഗിക്ക് വിനയായത്. മോദിജി കി സേന എന്നാണ് യോഗി സൈന്യത്തെ വിശേഷിപ്പിച്ചത്.

രാവിലെ ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചിരുന്നു. കമ്മീഷന് അതിന്റെ അധികാരത്തെക്കുറിച്ച് ബോധ്യമില്ലേയെന്നും ഇവരുടെ പേരില്‍ എന്ത് നടപടി എടുത്തു എന്നും കോടതി ചോദിക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് കമ്മീഷന്റെ നടപടി

Ads by Google
Monday 15 Apr 2019 03.58 PM
Ads by Google
Loading...
TRENDING NOW