Friday, April 19, 2019 Last Updated 28 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.21 AM

ശബരിമല : യുവതികള്‍ വരുന്നത്‌ തടയാന്‍ കര്‍ശന പരിശോധന

ശബരിമല: ശബരിമലയില്‍ യുവതികള്‍ വരുന്നതു തടയാന്‍ കര്‍ശന പരിശോധന. തീര്‍ഥാടകരുമായെത്തുന്ന വാഹനങ്ങള്‍ മൂന്നിടങ്ങളില്‍ പരിശോധിച്ചു യുവതികള്‍ ഇല്ലെന്ന്‌ ഉറപ്പുവരുത്തിയാണ്‌ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക്‌ അയയ്‌ക്കുന്നത്‌. കെ.എസ്‌.ആര്‍.ടി.സി. ബസിലെത്തുന്നവരെ നിലയ്‌ക്കലില്‍ ക്ഷേത്രഗോപുരത്തിനും കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റാന്‍ഡിനും മുന്നില്‍ വനിതാ പോലീസ്‌ പരിശോധിച്ചു കടത്തിവിടുന്നു. ബസുകളില്‍ കയറി സ്‌ത്രീകളുടെ പ്രായം വനിതാ പോലീസുകാര്‍ ചോദിച്ചറിയുകയും ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച്‌ 50 വയസിനു മുകളിലും 10 വയസിനു താഴെയുമാണെന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യുന്നു.
പമ്പ ഗണപതി കോവിലിന്റെ പടിക്കെട്ട്‌, ആഞ്‌ജനേയ ഓഡിറ്റോറിയം, പമ്പ ഗാര്‍ഡ്‌ റൂമിനു മുന്‍വശം, സി.എഫ്‌.എം.ഡി. സ്‌ഥാപിച്ച പോയിന്റ്‌ എന്നിവിടങ്ങളിലും വനിതാ പോലീസുണ്ട്‌.

Ads by Google
Monday 15 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW