Friday, April 19, 2019 Last Updated 24 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.14 AM

കാമുകനൊപ്പം ഓടിപ്പോയി; ഭര്‍ത്താവിനെ തോളിലിരുത്തി വീട്ടമ്മയെ നടത്തിച്ചു

uploads/news/2019/04/301885/c5.jpg

ഭോപ്പാല്‍: കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ തിരിച്ചെത്തിച്ച്‌ ഭര്‍ത്താവിനെ തോളിലിരുത്തി തെരുവിലൂടെ നടത്തിച്ചു. മധ്യപ്രദേശിലാണു സംഭവം. സമൂഹമധ്യത്തില്‍ നാണംകെടുത്തുകയായിരുന്നു ക്രൂരമായ ശിക്ഷയുടെ ഉദ്ദേശ്യം.
ഭര്‍ത്താവിനെ തോളിലേറ്റി ആള്‍ക്കൂട്ടത്തിനിടയിലൂടെ വേച്ചുവേച്ചു നടക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പന്ത്രണ്ടോളം പേര്‍ക്കെതിരേ പോലീസ്‌ കേസെടുത്തു.
മധ്യപ്രദേശിലെ ജാബുവയില്‍നിന്നു കാമുകനോടൊപ്പം ഗുജറാത്തിലേക്കു പോയ 27 വയസുകാരിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു കണ്ടെത്തി തിരിച്ചു കൊണ്ടുവരികയായിരുന്നു. തുടര്‍ന്നാണു പ്രാകൃതമായ ശിക്ഷ നടപ്പാക്കിയത്‌.

Ads by Google
Monday 15 Apr 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW