Friday, April 19, 2019 Last Updated 8 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.08 AM

ക്യാപ്പിറ്റല്‍സിനു 39 റണ്‍സ്‌ ജയം

uploads/news/2019/04/301877/s1.jpg

ഹൈദരാബാദ്‌: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നടന്ന ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു 39 റണ്‍സിന്റെ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ഡല്‍ഹി ടീം ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 155 റണ്ണെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ഹൈദരാബാദ്‌ 18.5 ഓവറില്‍ 116 റണ്‍സിന്‌ പുറത്തായി.
40 പന്തില്‍ 45 റണ്ണെടുത്ത നായകന്‍ ശ്രേയസ്‌ അയ്യരും 24 പന്തില്‍ മൂന്ന്‌ സിക്‌സറും നാല്‌ ഫോറുമടക്കം 40 റണ്ണെടുത്ത കോളിന്‍ മുണ്‍റോയുമാണു ഡല്‍ഹിക്കു വേണ്ടി പൊരുതിയത്‌.
ടോസ്‌ നേടിയ ഹൈദരാബാദ്‌ ടീം ഡല്‍ഹിയെ ബാറ്റിങിനു വിട്ടു. ഓപ്പണര്‍മാരായ പൃഥ്വി ഷാ (നാല്‌), ശിഖര്‍ ധവാന്‍ (ഏഴ്‌) എന്നിവര്‍ ഖലീല്‍ അഹമ്മദിനു വിക്കറ്റ്‌ നല്‍കിയതോടെ ഡല്‍ഹി പ്രതിരോധത്തിലായി.
മുണ്‍റോയും അയ്യരും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനം സ്‌കോര്‍ 69 വരെയെത്തിച്ചു. മുണ്‍റോയെ അഭിഷേക്‌ ശര്‍മ വിക്കറ്റ്‌ കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയുടെ കൈയിലെത്തിച്ചു.
ഋഷഭ്‌ പന്തിനൊപ്പം (19 പന്തില്‍ 23) ഇന്നിങ്‌സ് മുന്നോട്ടു നീക്കിയ അയ്യരെ നായകന്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ബെയര്‍സ്‌റ്റോ പിടികൂടി. ക്രിസ്‌ മോറിസ്‌ (നാല്‌), കീമാ പോള്‍ (ഏഴ്‌) എന്നിവര്‍ നിലയുറപ്പിക്കും മുമ്പ്‌ മടങ്ങി. അക്ഷര്‍ പട്ടേല്‍ 11 പന്തില്‍ 14 റണ്ണുമായും കാഗിസോ റബാഡ രണ്ട്‌ പന്തില്‍ രണ്ട്‌ റണ്ണുമായും പുറത്താകാതെനിന്നു.

Ads by Google
Monday 15 Apr 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW