Friday, April 19, 2019 Last Updated 13 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.08 AM

ആയിരത്തില്‍ ഹാമില്‍ട്ടണ്‍

uploads/news/2019/04/301873/s4.jpg

ഷാങ്‌ഹായ്‌: ചൈനീസ്‌ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ മെഴ്‌സിഡസിന്റെ ബ്രിട്ടീഷുകാരന്‍ ഡ്രൈവര്‍ ലൂയിസ്‌ ഹാമില്‍ട്ടണ്‍ ജേതാവായി. ചൈനീസ്‌ ഗ്രാന്‍പ്രീയോടെ ഫോര്‍മുല വണ്ണില്‍ ആയിരം ചാമ്പ്യന്‍ഷിപ്പുകള്‍ പൂര്‍ത്തിയായി.
ആയിരത്തില്‍ ജേതാവാകാനുള്ള ഭാഗ്യം നിലവിലെ ലോക ചാമ്പ്യനായ ഹാമില്‍ട്ടണ്‍ സ്വന്തമാക്കി. മെഴ്‌സിഡസിന്റെ സഹ ഡ്രൈവര്‍ ഫിന്‍ലന്‍ഡുകാരന്‍ വാള്‍റ്റേരി ബോതാസിനെ രണ്ടാംസ്‌ഥാനത്തേക്കു പിന്തള്ളിയാണു ഹാമില്‍ട്ടണ്‍ ജേതാവായത്‌.
ഫെരാരിയുടെ ജര്‍മന്‍കാരന്‍ ഡ്രൈവര്‍ സെബാസ്‌റ്റ്യന്‍ വെട്ടലാണു മൂന്നാമത്‌ ഫിനിഷ്‌ ചെയ്‌തത്‌. വെട്ടലിന്റെ സീസണിലെ ആദ്യ മെഡല്‍ നേട്ടമാണിത്‌. പോള്‍ പൊസിഷനിലായിരുന്ന ബോതാസിനെ 22 ലാപ്പുകള്‍ കഴിഞ്ഞപ്പോള്‍ ഹാമില്‍ട്ടണ്‍ മറികടന്നു. ഷാങ്‌ഹായില്‍ ജേതാവായതോടെ ഹാമില്‍ട്ടണ്‍ കരിയറില്‍ 75 ജയങ്ങള്‍ സ്വന്തമാക്കി. രണ്ടാഴ്‌ച മുമ്പ്‌ നടന്ന ബഹ്‌റൈന്‍ ഗ്രാന്‍പ്രീയിലും ഹാമില്‍ട്ടണ്‍ ജേതാവായി.
ആറാം തവണയാണ്‌ ഈ ബ്രിട്ടീഷുകാരന്‍ ചൈനയില്‍ ജേതാവായി മടങ്ങുന്നത്‌. 16 ജയങ്ങള്‍ കൂടി സ്വന്തമാക്കിയില്‍ ഇതിഹാസ താരം മൈക്കിള്‍ ഷൂമാക്കറിന്റെ റെക്കോഡിനൊപ്പമാകും. 91 ജയങ്ങളാണു ഷൂമാക്കര്‍ സ്വന്തമാക്കിയത്‌്. ഫോര്‍മുല വണ്ണിലെ 900 മത്സരത്തിലും ഹാമില്‍ട്ടണായിരുന്നു ജേതാവ്‌. 2014 ലെ ബഹ്‌റൈന്‍ ഗ്രാന്‍പ്രീയായിരുന്നു 900 ലെത്തിച്ചത്‌. രണ്ട്‌ ജയങ്ങളില്‍നിന്ന്‌ 68 പോയിന്റുമായി ഹാമില്‍ട്ടണ്‍ ലോക കിരീടം നിലനിര്‍ത്താനുള്ള പുറപ്പാടിലാണ്‌. ഒരു ജയവും 62 പോയിന്റും നേടിയ ബോതാസ്‌ രണ്ടാമതാണ്‌.

Ads by Google
Monday 15 Apr 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW