Friday, April 19, 2019 Last Updated 26 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.01 AM

ഡോ. ബാബു പോള്‍ ഇനി ഓര്‍മ

uploads/news/2019/04/301852/k5.jpg

കുറുപ്പംപടി: ഡോ. ഡി. ബാബു പോള്‍ ഇനി ഓര്‍മ. ജന്മനാടായ കുറുപ്പംപടിയിലെ സെന്റ്‌ മേരീസ്‌ കത്തീഡ്രലില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സംസ്‌കാരച്ചടങ്ങുകളില്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്‌ച പുലര്‍ച്ചെയാണു ഡോ. ബാബു പോള്‍ നിര്യാതനായത്‌. അദ്ദേഹം എഴുതിവച്ചിരുന്നതനുസരിച്ചാണ്‌ അന്ത്യകര്‍മങ്ങളും നിത്യവിശ്രമവും ജന്മനാട്ടിലാക്കിയത്‌. കര്‍മ്മം കൊണ്ടു തിരുവനന്തപുരത്തുകാരനായ അദ്ദേഹത്തിനു തലസ്‌ഥാനനഗരം ആദരവോടെ വിടപറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണു മൃതദേഹം തിരുവനന്തപുരത്തുനിന്നു കൊണ്ടുപോയത്‌. രാവിലെ പതിനൊന്നോടെ കുറുപ്പംപടിയിലെ കുടുംബവീടായ മരങ്ങാട്ടുവീട്ടിലെത്തിച്ച മൃതശരീരം വീട്ടുമുറ്റത്ത്‌ പൊതുദര്‍ശനത്തിനുവച്ചു.
തുടര്‍ന്നു പള്ളിയങ്കണത്തിലും അന്ത്യോപചാരത്തിനു സൗകര്യങ്ങളൊരുക്കി. വൈകുന്നേരം നാലിനായിരുന്നു സംസ്‌കാരച്ചടങ്ങ്‌. ഏബ്രഹാം മോര്‍ സേവേറിയോസ്‌, ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌, മാത്യൂസ്‌ മോര്‍ അന്തിമോസ്‌, ഏലിയാസ്‌ മോര്‍ യൂലിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌, കുരിയാക്കോസ്‌ മോര്‍ സേവേറിയോസ്‌, മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌ എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വംനല്‍കി.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, ഇന്നസെന്റ്‌ എം.പി, യു.ഡി.എഫ്‌. കണ്‍വീനര്‍ ബെന്നി ബഹനാന്‍, മുന്‍ സ്‌പീക്കര്‍ പി.പി. തങ്കച്ചന്‍, കെ.പി.സി.സി. മുന്‍ പ്രസിഡന്റ്‌ എം.എം. ഹസന്‍, എം.എല്‍.എമാരായ പി.ജെ. ജോസഫ്‌,എല്‍ദോസ്‌ കുന്നപ്പിള്ളി, വി.പി. സജീന്ദ്രന്‍, പി.ടി. തോമസ്‌, സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ജെയ്‌സണ്‍ ജോസഫ്‌, ടി.യു. കുരുവിള, എന്‍.സി. മോഹനന്‍, ജോസ്‌ തെറ്റയില്‍, എം.എ. ബേബി തുടങ്ങിയവര്‍ ആദരാഞ്‌ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

Ads by Google
Monday 15 Apr 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW