Saturday, June 08, 2019 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 12.57 AM

വിവി പാറ്റ്‌: പ്രതിപക്ഷം വീണ്ടും സുപ്രീം കോടതിയിലേക്ക്‌

uploads/news/2019/04/301814/d1.jpg

ന്യൂഡല്‍ഹി : 50 ശതമാനം വിവി പാറ്റ്‌ രസീതുകള്‍ ഇലക്‌ട്രോണിക്‌ യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുമായി ഒത്തുനോക്കി തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ കക്ഷികള്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്‌.
പൊതുതെരഞ്ഞെടുപ്പില്‍ ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ചു വീതം ബൂത്തുകളിലെ വിവി പാറ്റ്‌ രസീതുകള്‍ എണ്ണി ഒത്തുനോക്കണമെന്ന സുപ്രീം കോടതിവിധിയുടെ പുനഃപരിശോധന ആവശ്യപ്പെട്ട്‌ ഹര്‍ജി നല്‍കും. ബാലറ്റ്‌ പേപ്പറിലേക്കുള്ള മടങ്ങിപ്പോക്കാണ്‌ പ്രതിപക്ഷത്തിന്റെ അന്തിമലക്ഷ്യം.പൊതുതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണു പ്രതിപക്ഷം വീണ്ടും സുപ്രീം കോടതിയെ സമീപിക്കുന്നത്‌.
ഇലക്‌ട്രോണിക്‌ വോട്ടിങ്‌ യന്ത്രത്തിനെതിരേ രാജ്യവ്യാപക പ്രചാരണം നടത്താനും തീരുമാനിച്ചു.ബാലറ്റ്‌ പേപ്പറിലേക്കു മടങ്ങുന്നത്‌ സത്യസന്ധമായ തെരഞ്ഞെടുപ്പിന്‌ അനിവാര്യമാണെന്നു പ്രതിപക്ഷനീക്കം നയിക്കുന്ന ആന്‌ധ്രാപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. സാങ്കേതികവിദ്യ വളര്‍ന്നെങ്കിലും വോട്ടിങ്‌ യന്ത്രങ്ങള്‍ പിന്നിലാണ്‌. ജര്‍മനി, നെതര്‍ലന്‍ഡ്‌സ്‌, അയര്‍ലന്‍ഡ്‌ തുടങ്ങിയവര്‍ വോട്ടിങ്‌ യന്ത്രങ്ങള്‍ വേണ്ടെന്നുവച്ച്‌ ബാലറ്റിലേക്കു മടങ്ങിയത്‌ നായിഡു ചൂണ്ടിക്കാട്ടി. വോട്ടിങ്‌ യന്ത്രത്തിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള പരാതികള്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നു കോണ്‍ഗ്രസ്‌ വക്‌താവ്‌ അഭിഷേക്‌ മനു സിങ്‌വി ആരോപിച്ചു.
ഇതു തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയുടെ പ്രശ്‌നമാണ്‌. വിവി പാറ്റ്‌ രസീത്‌ കാണാവുന്ന സമയം ഏഴു സെക്കന്‍ഡായിരുന്നത്‌ മൂന്നു സെക്കന്‍ഡായി കുറച്ചെന്നും സിങ്‌വി ആരോപിച്ചു. വോട്ടിങ്‌ യന്ത്രങ്ങളില്‍ ക്രമക്കേട്‌ സാധ്യമല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന തെരഞ്ഞെടുപ്പു കമ്മിഷന്‍ വിവി പാറ്റ്‌ രസീതുകള്‍ എണ്ണി ഒത്തുനോക്കുന്നതിനുള്ള കാലതാമസവും പ്രായോഗിക പ്രശ്‌നങ്ങളുമാണു നിരത്തുന്നത്‌. അതേസമയം, കൂടുതല്‍ ഉദ്യോഗസ്‌ഥരെ നിയോഗിച്ചാല്‍ വേഗം എണ്ണിത്തീര്‍ക്കാമെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
ആന്ധ്രയിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ വോട്ടിങ്‌ യന്ത്രത്തില്‍ ക്രമക്കേട്‌ നടന്നൊരോപിച്ച്‌ നായിഡു ശനിയാഴ്‌ച തെരഞ്ഞെടുപ്പ്‌ കമ്മിഷനു പരാതി നല്‍കിയിരുന്നു. നായിഡുവിന്‌ ഒപ്പമുണ്ടായിരുന്ന നേതാവ്‌ മുമ്പ്‌ വോട്ടിങ്‌ യന്ത്രം മോഷ്‌ടിച്ച കേസിലെ പ്രതിയാണെന്നു കമ്മിഷന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണു ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്ന്‌ വോട്ടിങ്‌ യന്ത്രത്തിനെതിരേ ശക്‌തമായ നിലപാട്‌ സ്വീകരിച്ചത്‌.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Monday 15 Apr 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW