Thursday, June 20, 2019 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 12.57 AM

'ഇന്ത്യയെ വിഭജിക്കാന്‍ അബ്‌ദുള്ളയേയും മുഫ്‌തിയേയും അനുവദിക്കില്ല'

uploads/news/2019/04/301813/d6.jpg

കത്വ: ഇന്ത്യയെ വിഭജിക്കാന്‍ മുഫ്‌തിയേയും അബ്‌ദുള്ളയെയും അനുവദിക്കില്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. കശ്‌മീരിനു പ്രത്യേക പ്രധാനമന്ത്രി എന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ മുറവിളിക്കു മറുപടിയായാണ്‌ തെരഞ്ഞെടുപ്പു റാലിയില്‍ പ്രധാനമന്ത്രിയുടെ കടന്നാക്രമണം.
അബ്‌ദുള്ളയുടെയും മുഫ്‌തിയുടെയും കുടുംബങ്ങള്‍ ജമ്മു കശ്‌മീരിലെ മൂന്നു തലമുറകളെ തകര്‍ത്തവരാണ്‌. അവര്‍ ഇവിടെനിന്നു പോയാലേ ജമ്മുകശ്‌മീരിനു നല്ല ഭാവിയുണ്ടാകൂ. കശ്‌മീരില്‍ നിന്ന്‌ പണ്ഡിറ്റുകള്‍ വിട്ടുപോയിട്ടും അതില്ലാതാക്കാന്‍ കോണ്‍ഗ്രസ്‌ ഒന്നും ചെയ്‌തില്ലെന്നും മോഡി കുറ്റപ്പെടുത്തി.
മോഡിയുടേത്‌ തെരഞ്ഞെടുപ്പിനുമുമ്പുള്ള കാപട്യമാണെന്ന്‌ മെഹ്‌ബൂബ തിരിച്ചടിച്ചു. കശ്‌മീരിലെ രാഷ്‌്രടീയ കുടുംബങ്ങളെ തെരഞ്ഞെടുപ്പിനു മുമ്പ്‌ ആക്രമിക്കും. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ സഖ്യത്തിനായി ദൂതരെ അയക്കും. അതാണ്‌ ബി.ജെ.പി. ശൈലിയെന്നും മെഹ്‌ബൂബ പറഞ്ഞു.

Ads by Google
Monday 15 Apr 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW