Friday, April 19, 2019 Last Updated 2 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 12.57 AM

വെടിയുണ്ടകള്‍ക്കു നടുവില്‍നിന്ന്‌ സിവില്‍ സര്‍വീസിലേക്ക്‌

uploads/news/2019/04/301812/d5.jpg

ദന്തേവാഡ: ഛത്തീസ്‌ഗഢിലെ നക്‌സല്‍ബാധിത മേഖലയായ ദന്തേവാഡയില്‍നിന്നുള്ള ഇരുപത്തിയഞ്ചുകാരിക്ക്‌ സിവില്‍ സര്‍വീസ്‌ പരിക്ഷയില്‍ 12-ാം റാങ്ക്‌. ദന്തേവാഡയിലെ ഗീദം സ്വദേശിയായ നമ്രതാ ജെയിനാണ്‌ ഈ മികച്ച വിജയം നേടിയെടുത്തത്‌.
2016-ല്‍ സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ 99-ാം സ്‌ഥാനത്തെത്തി. ഐ.പി.എസ്‌. സെലക്ഷന്‍ ലഭിച്ച ജയിന്‍ ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ നാഷണല്‍ പോലീസ്‌ അക്കാഡമിയില്‍ പരിശീലനത്തിലായിരുന്നു.
"ഒരു കലക്‌ടറാകാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ഐ.എ.എസുകാരി സ്‌കൂളില്‍ വന്നു. അവരുടെ സംസാരത്തില്‍ നിന്നു ജില്ലാ കലക്‌ടറാണെന്നു മനസിലായി. അന്നു തോന്നിയ ആഗ്രഹമാണ്‌ തന്നെ ഇതുവരെ എത്തിച്ചതെന്നു" ജയിന്‍ പറഞ്ഞു. ഗീദമിലെ പോലീസ്‌ സ്‌റ്റേഷന്‍ നക്‌സലറ്റ്‌ ആക്രമിച്ചത്‌ പോലീസില്‍ ചേരാന്‍ ആവേശമായി.

Ads by Google
Monday 15 Apr 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW