Thursday, June 13, 2019 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 12.54 AM

ഇറാന്‍ വെള്ളപ്പൊക്കം; മരണം 76

uploads/news/2019/04/301794/in4.jpg

ടെഹ്‌റാന്‍: ഇറാനില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 76 ആയി. 220 കോടി ഡോളറിന്റെ നാശനഷ്‌ടമുണ്ടായി.രാജ്യത്തിന്റെ പല ഭാഗത്തും മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്‌. മരിച്ചവരില്‍ അഞ്ചുപേര്‍ ഖുസേസ്‌ഥാന്‍ പ്രദേശവാസികളും മറ്റൊരാള്‍ ഇലാല്‍ പ്രദേശവാസിയുമാണ്‌. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന്‌ നൂറു കണക്കിനു നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ആളുകളെ ഒഴിപ്പിച്ചു. കനത്ത മഴയെത്തുടര്‍ന്ന്‌ വെള്ളപ്പൊക്ക മുന്നറിയിപ്പു നല്‍കിയിരുന്നു. ശനിയാഴ്‌ചവരെയും കനത്ത മഴ തുടര്‍ന്നു. നിരവധി വീടുകള്‍, റോഡുകള്‍, അടിസ്‌ഥാന സൗകര്യങ്ങള്‍, കാര്‍ഷിക മേഖലയൊക്കെയും വെള്ളത്തിലായി.
രാജ്യത്തെ 4,400 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചതായി ആഭ്യന്തര മന്ത്രി അബ്‌ദുള്‍ റെസ്സ റഹ്‌മാനി ഫസ്‌ലി അറിയിച്ചു. 725 പാലങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. 14,000 കിലോ മീറ്റര്‍ റോഡുകള്‍ നശിച്ചു.കാലാവസ്‌ഥാ മാറ്റവും ആഗോള താപനവുമാണ്‌ വെള്ളപ്പൊക്കത്തിന്‌ കാരണമെന്ന്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. അയല്‍രാജ്യങ്ങളില്‍ നിന്നടക്കം സഹായമെത്തുന്നുണ്ട്‌.

Ads by Google
Monday 15 Apr 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW