Friday, April 19, 2019 Last Updated 5 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 12.54 AM

ലോകത്തെ ഏറ്റവും വലിയ വിമാനം; സ്‌ട്രാറ്റോലോഞ്ച്‌ ആകാശം തൊട്ടു

uploads/news/2019/04/301793/in3.jpg

വാഷിങ്‌ടണ്‍: രണ്ട്‌ ഉടലുകള്‍, ആറു ബോയിങ്‌ എന്‍ജിനുകള്‍, ഉപഗ്രഹങ്ങള്‍ വഹിക്കുന്ന റോക്കറ്റിനെ ബഹിരാകാശത്ത്‌ എത്തിക്കാനുള്ള കരുത്ത്‌... ലോകത്തിലെ ഏറ്റവും വലിയ വിമാനമെന്ന ഖ്യാതിയോടെ സ്‌ട്രാറ്റോലോഞ്ചിന്റെ ആദ്യ പറക്കല്‍ വിജയം.
സ്‌കെയില്‍ഡ്‌ കോമ്പസിറ്റ്‌സ്‌ എന്ന കമ്പനി നിര്‍മാണം പൂര്‍ത്തിയാക്കിയ സ്‌ട്രാറ്റോലോഞ്ച്‌ ഇന്നലെ കലിഫോര്‍ണിയയിലെ മൊജാവെ മരുഭൂമിക്കു മുകളിലാണ്‌ ആദ്യമായി പറഞ്ഞത്‌. രണ്ടര മണിക്കൂര്‍ പറക്കലിനിടെ മണിക്കൂറില്‍ 304 കി.മീ. വേഗം െകെവരിക്കാനായി. 17,000 അടി ഉയരത്തിലുമെത്തി.
ഉപഗ്രഹം വഹിക്കുന്ന റോക്കറ്റിനെ ബഹിരാകാശത്ത്‌ എത്തിക്കാന്‍ സ്‌ട്രാറ്റോലോഞ്ചിനുള്ള ശേഷി ബഹിരാകാശ സാങ്കേതികവിദ്യയില്‍ വലിയ വിപ്ലവത്തിനു വഴിവയ്‌ക്കുമെന്നാണു പ്രതീക്ഷ. സ്‌ഥിരം ലോഞ്ച്‌ പാഡില്‍നിന്നു ലംബമായി കുതിച്ചുയരുന്ന റോക്കറ്റുകള്‍ വേണ്ടിവരില്ല. സ്‌ട്രാറ്റോലോഞ്ചിന്റെ ചിറകില്‍നിന്നു തിരശ്‌ചീനമായി കുതിക്കുന്ന ചെറു റോക്കറ്റിന്‌ ഉപഗ്രഹത്തെ നിശ്‌ചിത ഭ്രമണപഥത്തില്‍ പ്രതിഷ്‌ഠിക്കാന്‍ കഴിയും. വലിയൊരു റണ്‍വേ മാത്രമേ വേണ്ടിവരൂ.
രണ്ടു ചിറകുകളുടെയും അഗ്രങ്ങള്‍ തമ്മില്‍ 117 മീറ്ററാണ്‌ അകലം; ഒരു ഫുട്‌ബോള്‍ െമെതാനത്തിന്റെ നീളത്തേക്കാളധികം!
ചെറു ഉപഗ്രഹങ്ങളുടെ വ്യാവസായിക വിക്ഷേപണം ലക്ഷ്യമിട്ടുള്ള സ്‌ട്രാറ്റോലോഞ്ച്‌ സംരംഭത്തിനു െമെക്രോസോഫ്‌റ്റ്‌ സഹസ്‌ഥാപകന്‍ പോള്‍ അലനാണു പണം മുടക്കിയത്‌. കഴിഞ്ഞ ഒക്‌ടോബറില്‍ അദ്ദേഹം അന്തരിച്ചതോടെ കമ്പനിയുടെ ഭാവി അനിശ്‌ചിത്വത്തിലായിരിക്കെയാണു വിമാനത്തിന്റെ ആദ്യ പറക്കല്‍.

Ads by Google
Monday 15 Apr 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW