Tuesday, April 23, 2019 Last Updated 3 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 08.25 PM

റെയ്‌ന പടനയിച്ചു, ജഡേജ കൂട്ടു നിന്നു: കൊല്‍ക്കത്തയ്‌ക്കെതിരെ ഈഡനിലും 'ചെന്നൈ' വിജയഗാഥ

Suresh Raina, Ravindra Jadeja, Chennai Super Kings,  Kolkata Knight Riders

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് 'ചെന്നൈ' വിജയഗാഥ. കൊല്‍ക്കത്ത ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം ചെന്നൈ രണ്ടു പന്തും അഞ്ചു വിക്കറ്റും ബാക്കി നില്‍ക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മറികടന്നു. 42 പന്തില്‍ 58 റണ്‍സുമായി പുറത്താകാതെ നിന്ന സുരേഷ് റെയ്‌നയും 17 പന്തില്‍ 31 റണ്‍സുമായി കൂട്ടുനിന്ന രവീന്ദ്ര ജഡേജയുമാണ് ചെന്നൈയ്ക്ക് അനായാസ ജയം ഒരുക്കിയത്.

ആറു റണ്‍സെടുത്ത ഓപ്പണര്‍ വാട്‌സണിന്റെ വിക്കറ്റാണ് ചെന്നൈയ്ക്ക് ആദ്യം നഷ്ടമായത്. ഫാഫ് ഡുപ്ലെസിസ് 24 റണ്‍സെടുത്ത് നില്‍ക്കെ സുനില്‍ നരെയ്‌ന്റെ ബോളില്‍ ബൗള്‍ഡായി. പിന്നാലെ അഞ്ച് റണ്‍സുമായി അമ്പാട്ടി റായിഡുവും ക്രീസ് വിട്ടു. കേദാര്‍ ജാദവും(20)ക്യാപ്റ്റന്‍ ധോണി(16)യും ക്രീസ് വിട്ടതോടെ അഞ്ചു വിക്കറ്റിന് 121 റണ്‍സ് എന്ന നിലയില്‍ ചെന്നൈ പരുങ്ങിയെങ്കിലും സുരേഷ് റെയ്‌ന രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് വിജയത്തിലേക്ക് പടനയിക്കുകയായിരുന്നു. ഈഡനിലെ വിജയത്തോടെ 14 പോയിന്റുമായി ചെന്നൈ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. സീസണില്‍ നാലാം തോല്‍വി വഴങ്ങിയ കൊല്‍ക്കത്ത എട്ടു പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്‌നും പീയുഷ് ചൗളയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Suresh Raina, Ravindra Jadeja, Chennai Super Kings,  Kolkata Knight Riders

ചെന്നൈയ്‌ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ഹോംഗ്രൗണ്ടില്‍ ആദ്യ ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി.ഓപ്പണര്‍ ക്രിസ് ലിന്‍ വക കൊല്‍ക്കത്തയ്ക്ക് കിട്ടിയ മിന്നും 'ഓപ്പണിങ്' മുതലാക്കാതെ പോയതാണ് ഉയര്‍ന്ന സ്‌കോറിനു വിലങ്ങു തടിയായത്. ക്രിസ് ലിന്‍ 51 പന്തില്‍ ഏഴു ബൗണ്ടറിയും ആറു സിക്‌സും സഹിതം 82 റണ്‍സ് നേടി. ചെന്നൈയ്ക്കായി ഇമ്രാന്‍ താഹിര്‍ ക്രിസ് ലിന്നിന്റേതടക്കും നാല് വിക്കറ്റുകള്‍ നേടി.

ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്. ധോണി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത 50 റണ്‍സ് പിന്നിട്ടിരുന്നു. ഏഴ് പന്തില്‍ രണ്ട് റണ്‍സെടുത്ത സുനില്‍ നരെയ്‌നെ സാന്റ്‌നര്‍ ഡുപ്ലെസിസിന്റെ കൈകളില്‍ എത്തിച്ചാണ് കൊല്‍ക്കത്തയ്ക്ക് ആദ്യ പ്രഹരം ഏല്‍പ്പിച്ചത്. നിതീഷ് റാണ( 21), റോബിന്‍ ഉത്തപ്പ(0), ദിനേഷ് കാര്‍ത്തിക്ക്(18), എഡി റസ്സല്‍(10), ശുഭ്മാന്‍ ഗില്‍(15), കുല്‍ദീപ് യാദവ്(0) എന്നിവരുടെ വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. നാലു റണ്‍സുമായി പീയുഷ് ചൗള പുറത്താകാതെ നിന്നു.

മാറ്റങ്ങളില്ലാതെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കളത്തിലിറങ്ങുന്നത്. പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന ഡ്വയ്ന്‍ ബ്രാവോ എത്രയും പെട്ടെന്ന് ടീമില്‍ മടങ്ങി എത്തുമെന്ന് പ്രത്യാശിക്കുന്നതായി ചെന്നൈ നായകന്‍ ധോണി പറഞ്ഞു. കൊല്‍ക്കത്തന്‍ ടീമില്‍ ക്രിസ് ലിന്‍, നരെയ്ന്‍, ഹാരി ഗര്‍ണി എന്നിവര്‍ മടങ്ങിയെത്തി.

Ads by Google
Ads by Google
Loading...
TRENDING NOW