Saturday, July 20, 2019 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 08.10 PM

രാജ്യത്തിന്റെ ഭരണഘടന തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി

Priyanka gandhi

സില്‍ച്ചാര്‍: രാജ്യത്തിന്റെ ഭരണഘടനയെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സില്‍ച്ചാറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുഷ്മിത ദേവിന്റെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

അംബേദ്കറുടെ ജന്മദിനമാണിന്ന്. ശക്തമായ ഭരണഘടനയിലൂടെ രാജ്യത്തിന് അടിത്തറ പാകിയത് അദ്ദേഹമാണ്് ഭരണഘടനയെ മാനിക്കുക എന്നത് എല്ലാ രാഷ്ട്രീ നേതാക്കളുടെയും കടമയാണ്. എന്നാല്‍ ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ബി.ജെ.പിയുടെ പ്രകടന പത്രിക വിവിധ സംസ്‌കാരങ്ങളെയും മതവിശ്വാസങ്ങളെയും മാനിക്കുന്നില്ല. അതുപോലെ തന്നെ ഭരണഘടനയേയും മാനിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി മോഡി അദ്ദേഹത്തിന്റെ മണ്ഡലമായ വാരണാസിയിലെ ഏതെങ്കിലും കുടുംബത്തോടൊപ്പം അഞ്ച് മിനിറ്റ് ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് പ്രിയങ്ക ചോദിച്ചു. റഷ്യയിലും ചൈനയിലും പോയി നേതാക്കളെ ആലിംഗനം ചെയ്യുന്ന മോഡി. ജപ്പാനില്‍ പോയി പെരുമ്പറ മുഴക്കുന്നു. പാക്കിസ്ഥാനില്‍ പോയി ബിരിയാണി കഴിക്കുന്നു. എന്നാല്‍ സ്വന്തം മണ്ഡലത്തില്‍ ഒരു കുടുംബത്തിന്റെ പോലും പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ലെന്നും പ്രിയങ്ക ആരോപിച്ചു.

ഇന്ദിരാഗാന്ധി ഇന്നും ഓര്‍മ്മിക്കപ്പെടുന്നത് അവര്‍ ജനങ്ങള്‍ക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്തത് കൊണ്ടാണ്. ഇന്ദിരാ ഗാന്ധിയെപ്പോലെ കരുത്തുള്ള നേതാവാണ് സുഷ്മിത ദേവെന്നും പ്രിയങ്ക പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW