Friday, April 19, 2019 Last Updated 18 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 12.26 PM

'കേരളത്തില്‍ ഏതുദൈവത്തിന്റേയും നാമം ആര്‍ക്കും എത്ര ഉച്ചത്തിലും പറയാം ആരും പിടിച്ച് പോലീസിലേല്‍പ്പിക്കില്ല, ഭക്തരുടെ തലയില്‍ നാളികേരം എറിയാന്‍ ശ്രമിച്ചാല്‍ അത് ആരായാലും പിടിച്ച് അകത്തിടും, അതാണ് സാറെ കേരളം'

face book post

ദൈവത്തിന്റെ പേര് പറയുന്നവരെ കേരളത്തില്‍ അറസ്റ്റ് ചെയ്യുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടി നല്‍കി സ്വാമി സന്ദീപാനന്ദഗിരി. കേരളത്തില്‍ ഏത് ദൈവത്തിന്റെയും പേര് ആര്‍ക്കും ഉച്ചത്തില്‍ പറയാം, ആരും പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കില്ല. എന്നാല്‍ ഭക്തരുടെ തലയില്‍ തേങ്ങ എറിയാന്‍ ശ്രമിച്ചാല്‍ ആരായാലും പിടിച്ച് അകത്തിടും, അതാണ് കേരളമെന്നും സന്ദീപാനന്ദഗിരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

പ്രിയ നരേന്ദ്ര ദാമോദര്‍ ദാസ് മോദീജീ

ഇവിടെ അതായത് കേരളത്തില്‍ നാരായണഗുരുദേവനും, സഹോദരനയ്യപ്പനും, അയ്യങ്കാളിയും, അങ്ങിനെ എണ്ണിയാലൊടുങ്ങത്ത എണ്ണമറ്റ അഗ്‌നിസമാനന്മാരായ ഗുരുക്കന്മാര്‍ ഉഴുതുമറിച്ച പുണ്യഭൂമിയാണിത്. ഇവിടെ കേരളത്തില്‍ ഏതുദൈവത്തിന്റേയും നാമം ആര്‍ക്കും എത്ര ഉച്ചത്തിലും പറയാം ആരും പിടിച്ച് പോലീസിലേല്‍പ്പിക്കില്ല.
ഭക്തരുടെ തലയില്‍ നാളികേരം എറിയാന്‍ ശ്രമിച്ചാല്‍ അത് ആരായാലും പിടിച്ച് അകത്തിടും.
അതാണ് സാറെ കേരളം.
ഇവിടെ പല ബിജേപി നേതാക്കളും പോത്തിറച്ചി കഴിച്ച് നോമ്പുതുറക്കുന്ന നാടാണിത്. ഇതിനെ യൂപിയോ ഗുജറാത്താക്കാനോ ശ്രമിക്കണ്ട.അതു നടക്കില്ല. ഇവിടെ വര്‍ഗീയത വീഴും വികസനം വാഴും. ഷിബൂഡാ…

Ads by Google
Sunday 14 Apr 2019 12.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW