Saturday, June 22, 2019 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 10.18 AM

ഗര്‍ഭകാലം ആഘോഷമാക്കി എമി ജാക്‌സണ്‍, ബിക്കിനിയണിഞ്ഞ് നടിയുടെ ഗോള്‍ഫ് കളി, വൈറലായി വീഡിയോ

bikkini video

തമിഴ്, ബോളിവുഡ് ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് എമി ജാക്‌സണ്‍. അമ്മയാകാന്‍ പോകുന്നതിലുള്ള സന്തോഷത്തിലാണ് ഇപ്പോള്‍ താരം. എമിയും ജോര്‍ജ്ജും 2015 മുതല്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ജോര്‍ജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്. പ്രണയദിനാശംസകള്‍ക്കൊപ്പം ജോര്‍ജിന്റെ ചിത്രവും എമി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത എമി തുറന്നു പറഞ്ഞത്. മദേഴ്‌സ് ഡേയിലാണ് അമ്മയാകാന്‍ പോകുന്ന വാര്‍ത്ത താരം പങ്കുവച്ചത്. ഇപ്പോള്‍ എമി ഗോള്‍ഫ് കളിക്കുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. കറുത്ത നിറത്തിലുള്ള ബിക്കിനി ധരിച്ച് തലയില്‍ ഒരു തൊപ്പിയും വച്ചാണ് എമിയെ വിഡിയോയില്‍ കാണാനാകുക. ഇവിടെ നിന്നുള്ള ഒരു ചിത്രം എമി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ് റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍ അന്‍ഡ്രിയാസ് പനയോട്ടുവിന്റെ മകനാണ് ജോര്‍ജ്ജ് പനയോട്ടു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം. അടുത്ത മാസം അഞ്ചാം തിയതി എമിയും ജോര്‍ജ്ജും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW