Tuesday, April 23, 2019 Last Updated 7 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 07.40 AM

പല്ലുകടിച്ച് സഹിച്ചു, പൊട്ടിക്കരഞ്ഞു, ഭാര്യയ്ക്ക് പോലും അറിവുണ്ടായിരുന്നില്ല; വെളിപ്പെടുത്തലുമായി ബാലചന്ദ്രമേനോന്‍ (വീഡിയോ)

youtube video

മലയാളചലച്ചിത്രരംഗത്ത് നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോന്‍. ഫാസില്‍, പത്മരാജന്‍ എന്നീ സംവിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ശോഭന ഏപ്രില്‍ 18, പാര്‍വതി വിവാഹിതരേ ഇതിലേ ഇതിലേ, മണിയന്‍പിള്ള രാജു മണിയന്‍ പിള്ള അഥവ മണിയന്‍ പിള്ള, കാര്‍ത്തിക മണിച്ചെപ്പ് തുറന്നപ്പോള്‍, ആനി അമ്മയാണെ സത്യം, നന്ദിനി ഏപ്രില്‍ 19 എന്നിവര്‍ മേനോന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയവരാണ്.

ഇപ്പോള്‍ അദ്ദേഹം 'ഫില്‍മി െ്രെഫഡെയ്‌സ്' എന്ന പേരില്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുകയാണ്. എല്ലാ വെള്ളിയാഴ്ചകളിലും തനിക്കു പറയാനുള്ള കാര്യങ്ങളുമായി ബാലചന്ദ്ര മേനോന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തും. ആദ്യ എപ്പിസോഡ്, 'എന്നെ തിരയുന്ന ഞാന്‍', ഇക്കഴിഞ്ഞ ദിവസം പുറത്തു വന്നു. അതില്‍ തന്റെ ആദ്യ കാല സിനിമ പ്രവേശവും, സ്‌കൂള്‍ കാലത്തെ അനുഭവങ്ങളും, കുട്ടിക്കാല അനുഭവങ്ങളെപ്പറ്റി ബാലചന്ദ്ര മേനോന്‍ തുറന്നു പറയുന്നു.

'40 വര്‍ഷങ്ങള്‍ എനിക്ക് നല്‍കിയ ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്. ഒരു പക്ഷെ എന്റെ ഭാര്യക്ക് പോലും അറിയാത്ത അനുഭവങ്ങള്‍. പലതും ഞാന്‍ പല്ലു കടിച്ചു സഹിച്ചിട്ടുണ്ട്. ചിലപ്പോ ഞാന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്. ഈ കാണുന്ന ആത്മവിശ്വാസമൊന്നും ആ കാലത്ത് ഉണ്ടാവണമെന്നില്ല. പരീക്ഷണങ്ങളുടെ വലിയ ഘോഷയാത്ര ആയിരുന്നെന്റെ ജീവിതം.' അദ്ദേഹം പറഞ്ഞു. ആദ്യ അഭിനയ അനുഭവം എങ്ങനെ തന്നെ സംവിധാനത്തിലേക്ക് എത്തിച്ചുവെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് തീര്‍ന്നത്. കൂടുതല്‍ വിഷയങ്ങളുമായി ബാലചന്ദ്ര മേനോന്‍ ഇനിയുള്ള വെള്ളിയാഴ്ചകളില്‍ എത്തും.

Ads by Google
Sunday 14 Apr 2019 07.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW