Thursday, June 06, 2019 Last Updated 7 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 01.39 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2019/04/301712/azcha.jpg

അശ്വതി: പ്രവര്‍ത്തനമേഖലയില്‍ വിജയം കൈവരിക്കും, മനസ്സിന്‌ സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും, ആരോഗ്യ പരമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും, സന്താനങ്ങളുടെ ഉന്നമനത്തില്‍ മനഃസന്തോഷം.

ഭരണി: മനസ്സിനെ അലട്ടിയിരുന്ന വിഷമതകള്‍ ഉത്‌കണ്‌ഠ എന്നിവ ശമിക്കും, ഗൃഹസുഖം വര്‍ധിക്കും, തൊഴില്‍ പരമായ വിജയങ്ങള്‍ നേടും, ബന്ധുജനസഹായം ലഭിക്കും.

കാര്‍ത്തിക: കുടുംബത്തില്‍ അഭിപ്രായ ഭിന്നത, സര്‍ക്കാരിലേക്ക്‌ നല്‍കിയ അപേക്ഷകള്‍ നിരസിക്കപ്പെടും, ഉദര രോഗസാദ്ധ്യത, ഭക്ഷണത്തില്‍ ശ്രദ്ധിക്കുക. വാരം പകുതി പിന്നിടുമ്പോള്‍ ദോഷശമനമുണ്ടാകും.

രോഹിണി: കുടുംബത്തില്‍ സമാധാനം ഉണ്ടാകും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനലാഭം. രോഗശമനം ഉണ്ടാകും. നേത്രരോഗത്തിന്‌ ചികിത്സ തേടേണ്ടി വരും. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും.

മകയിരം: വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്‌ബന്ധങ്ങള്‍ ഉണ്ടാകും.വിദ്യാര്‍ഥികള്‍ക്ക്‌ ഉപരിപഠനത്തിന്‌ സാധ്യത, സാഹിത്യരംഗത്ത്‌ ശോഭിക്കും.

തിരുവാതിര: ധനപരമായ ചെലവുകള്‍ വര്‍ദ്ധിക്കും, പിന്നീട്‌ ഉപയോഗമില്ലാത്ത വസ്‌തുക്കള്‍ക്കായി പണം ചെലവിടും, ബന്ധുക്കളില്‍ നിന്ന്‌ അകാരണമായ എതിര്‍പ്പുണ്ടാകും.

പുണര്‍തം: വ്യവഹാര വിജയം പ്രതീക്ഷിക്കാം. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും. അധിക യാത്രകള്‍ വേണ്ടിവരും, ആരോഗ്യപരമായി അനുകൂലമല്ല. സാമ്പത്തിക പരമായ വിഷമതകള്‍ അലട്ടും.

പൂയം: പുണ്യ സ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും, പതിവില്‍ക്കവിഞ്ഞ പണച്ചെലവ്‌, വിവാഹകാര്യത്തില്‍ തീരുമാനം, ഏജന്‍സി പ്രവര്‍ത്തനങ്ങളില്‍ ലാഭം.

ആയില്യം: സ്‌നേഹിക്കുന്നവരി ല്‍ നിന്ന്‌ എതിര്‍പ്പ്‌ നേരിടും. വ്യാപാരം, സ്വന്തം ബിസിനസ്‌ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ സാമ്പത്തിക വിഷമമുണ്ടാകും. വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍.

മകം: ശാരീരികവും മാനസികവുമായ ക്ഷീണം. പ്രധാന തൊഴിലില്‍ നിന്ന്‌ വിട്ടുനില്‍ക്കേണ്ടി വരും, തൊഴില്‍പരമായ ആവശ്യത്തിന്‌ കൂടുതല്‍ യാത്രകള്‍ വേണ്ടിവരും. സന്താനങ്ങള്‍ക്ക്‌ ഉന്നത വിജയം.

പൂരം: സാമ്പത്തിക വിഷമതകള്‍ മറികടക്കും. വിവാഹമോചനക്കേസുകള്‍ നടത്തുന്നവര്‍ക്ക്‌ ഒത്തുതീര്‍പ്പിനുള്ള അവസരം. സ്വപ്രയത്നത്താല്‍ തടസങ്ങള്‍ തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും.

ഉത്രം: സഹോദരങ്ങളില്‍ നിന്നുള്ള സഹായം കൊണ്ട്‌ പ്രതിസന്ധികള്‍ തരണം ചെയ്യും, ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. കുടുംബ സമേതം പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും, ആഘോഷ ചടങ്ങുകളില്‍ സംബന്ധിക്കും.

അത്തം: വാഹനം മാറ്റിവാങ്ങുന്നതിനെക്കുറിച്ച്‌ ആലോചിക്കും, കാര്‍ഷികമേഖലയില്‍ നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ബിസിനസ്സില്‍ നിന്നുള്ള ധനനേട്ടം കൈവരിക്കും. വൈവാഹിക ജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ശമിക്കും.

ചിത്തിര: സന്താനങ്ങളെക്കൊണ്ട്‌ മനോവിഷമം, വ്യവഹാരം നടത്തുന്നവര്‍ക്ക്‌ വിജയം. അനിയന്ത്രിതകോപം പലപ്പോഴും മാനസികനിലയില്‍ പ്രതിഫലിക്കും. അനാവശ്യ വിവാദങ്ങളില്‍ ഏര്‍പ്പെടും.

ചോതി: സാമ്പത്തിക വിഷമതകളില്‍ നിന്ന്‌ മോചനം, തൊഴില്‍ സ്‌ഥലത്ത്‌ അംഗീകാരം. വിവാഹാലോചനകള്‍ പുരോഗമിക്കും. വിദേശയാത്രയ്‌ക്കുള്ള ശ്രമം വിജയിക്കും.

വിശാഖം: സഹപ്രവര്‍ത്തകരില്‍നിന്നുള്ള എതിര്‍പ്പ്‌ നേരിടും, തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളില്‍ മുടക്കം, സാമ്പത്തിക പ്രതിസന്ധി, കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ തടസ്സം.

അനിഴം: ഇഷ്‌ട ഭക്ഷണം ലഭിക്കും, പൊതു പരിപാടികളില്‍ പങ്കെടുക്കും, പ്രണയ ബന്ധങ്ങളില്‍ വിജയം, ഉടമ്പടികളില്‍ ഒപ്പിടും, ഭൂമി ക്രയവിക്രയത്തിന്‌ തീരുമാനമെടുക്കും.

തൃക്കേട്ട: പരീക്ഷാവിജയം, വിദേശ തൊഴിലില്‍ പ്രശ്‌നങ്ങള്‍, തൊഴില്‍ പരമായ നേട്ടങ്ങള്‍, ബന്ധുക്കളില്‍ നിന്നുള്ള സഹായ ലാഭം, വാഹനത്തിന്‌ അറ്റകുറ്റ പ്പണികള്‍

മൂലം:സല്‍ക്കാരങ്ങളില്‍ സംബന്ധിക്കും, ദീര്‍ഘദൂര യാത്രകള്‍ വേണ്ടിവരും, കലാപ്രവര്‍ത്തനങ്ങള്‍ക്ക്‌ അംഗീകാരം, ഭക്ഷണത്തില്‍ നിന്ന്‌ അലര്‍ജി പിടിപെടാന്‍ സാദ്ധ്യത.

പൂരാടം: അടുത്ത സുഹൃത്തുക്കളില്‍ നിന്ന്‌ എതിര്‍ നടപടികള്‍, മാനസിക വിഷമം അധികരിക്കും, ബന്ധുക്കളില്‍ നിന്നുള്ള സഹായം, കടങ്ങള്‍ വീട്ടുവാന്‍ അവസരം, ദാമ്പത്യ കലഹത്തിന്‌ ശമനം.

ഉത്രാടം: ധനപരമായ വിഷമതകള്‍ നേരിടും, സഞ്ചാരക്ലേശം വര്‍ദ്ധിക്കും, കടബാദ്ധ്യത കുറയ്‌ക്കുവാന്‍ സാധിക്കും. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും, വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍.

തിരുവോണം: സന്താനങ്ങള്‍ക്ക്‌ രോഗാരിഷ്‌ടത, ഭാഗ്യ പരീക്ഷണങ്ങളില്‍ ധന നഷ്‌ടം, കര്‍മ്മ രംഗത്ത്‌ എതിര്‍പ്പുകള്‍, അപവാദം കേള്‍ക്കുവാന്‍ യോഗം, തൊഴില്‍പരമായ അവസര നഷ്‌ടം.

അവിട്ടം: പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തുവാന്‍ കടം വാങ്ങേണ്ടി വരും, ബന്ധുക്കളെ സന്ദര്‍ശിക്കും, ഭൂമി, വീട്‌ ഇവ വാങ്ങുവാനുള്ള അഡ്വാന്‍സ്‌ നല്‍കും, കാലാവസ്‌ഥാജന്യ രോഗ സാദ്ധ്യത, മാതാവിന്‌ അരിഷ്‌ടത.

ചതയം: മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും, വിശ്രമം കുറവായിരിക്കും, ബിസിനസ്സില്‍ ധന ലാഭം, സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത, യാത്രകളില്‍ മുടക്കം, അലസത വര്‍ദ്ധിക്കും.

പൂരൂരുട്ടാതി: അന്യരുടെ വാക്കിനാല്‍ മനോവിഷമം നേരിടും, സന്താനങ്ങളെകൊണ്ടുള്ള അനുഭവ ഗുണം വര്‍ദ്ധിക്കും, തൊഴില്‍പരമായ അധിക യാത്രകള്‍, രോഗദുരിതത്തില്‍ ശമനം, പൂര്‍വിക സ്വത്തിന്റെ ലാഭം.

ഉത്രട്ടാതി: ജീവിതപങ്കാളിക്ക്‌ ആരോഗ്യ വിഷമതകള്‍, അനാവശ്യ വിവാദങ്ങളില്‍ നിന്ന്‌ അകന്നു നില്‍ക്കുക, തൊഴില്‍ രംഗം പുഷ്‌ടിപ്പെടും, പ്രമുഖ വ്യക്‌തികളെ പരിചയപ്പെടും. സുഹൃദ്‌ സഹായം വര്‍ദ്ധിക്കും.

രേവതി: ഉദ്ദേശിച്ച കാര്യങ്ങള്‍ നടക്കുന്നതില്‍ കാലതാമസം, വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍, വേണ്ടിവരും, യാത്രാവേളകളില്‍ ധനനഷ്‌ടം, ഭവനത്തില്‍ ശാന്തത കുറയും. മനസ്സിനെ അനാവശ്യ ചിന്തകള്‍ അലട്ടും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 14 Apr 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW