Thursday, June 20, 2019 Last Updated 12 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 04.03 PM

ഗൂഗിൾ പേയിലൂടെ ഇനി സ്വർണവും വാങ്ങാം

uploads/news/2019/04/301513/Tech130419c.jpg

ഇനി മുതൽ ഇന്ത്യയിലെ ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ആപ് ഉപയോഗിച്ച് സ്വർണവും വാങ്ങാം. ആപ്പിലൂടെ ഇനി ഇഷ്ടമുളള സമയത്ത് സ്വർണം വാങ്ങാനും വിൽക്കാനും കഴിയുമെന്നാണ് റിപ്പോർട്ട്.

എംഎംടിസി -പിഎഎംപി ഇന്ത്യയുമായി സഹകരിച്ചാണ് കമ്പനി ഉപയോക്താക്കൾക്കായി പുതിയ സൗകര്യം ഏർപ്പെടുത്തിയത്.

നിരവധി സൗകര്യങ്ങൾ ആണ് ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ പേ ആപ് നൽകുന്നത്. അടുത്തിടെ ഐആർസിടിസിയുമായി സഹകരിച്ച് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുളള സൗകര്യവും ആപ്പിൽ കൊണ്ടുവന്നിരുന്നു.

ഇതിലൂടെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും കാൻസൽ ചെയ്യുന്നതിനും കഴിയും. മൊബൈൽ റീചാർജ് ചെയ്യുന്നതിനും ബസ് ടിക്കറ്റുകൾ വാങ്ങുന്നതിനും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നതിനും ബില്ലുകൾ അടയ്ക്കുന്നതിനുമുളള സൗകര്യവും ഗൂഗിൾ പേയിൽ ലഭ്യമാണ്.

"നിരവധി പേർ ആണ് അക്ഷയ തൃതീയ, ദീപാവലി തുടങ്ങിയ വിശേഷ ദിവസങ്ങളിൽ സ്വർണം വാങ്ങുന്നത്. ഇനി മുതൽ നിങ്ങളുടെ മൊബൈലിലൂടെ ലോകത്തിന്റെ ഏതു കോണിലിരുന്നും സ്വർണം വാങ്ങാം.

ഇനി ആഘോഷവേളകളിൽ ജൂവലറികളിൽ നേരിൽ പോയി സ്വർണം വാങ്ങേണ്ടതില്ല," ഗൂഗിൾ പേയുടെ പ്രൊഡക്ട് മാനേജ്മെന്റ് ഡയറക്ടർ അംബരീഷ് പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW