Sunday, June 16, 2019 Last Updated 2 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 03.38 PM

ആപ്പിളിന്റെ ഐഫോണ്‍ X ; നിര്‍മ്മാണം പഴയ ചൈന്നെ പ്ലാന്റില്‍

made in india iphone x from july

ആപ്പിളിന്റെ പത്താം വാര്‍ഷിക ഫോണായ ഐഫോണ്‍ X നിര്‍മ്മിക്കുന്നത് നോക്കിയയുടെ പഴയ ചൈന്നെ പ്ലാന്റില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ പ്ലാന്റ് പൂട്ടിയിരുന്നു. തായ്വാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഫോക്‌സ്‌കോണ്‍ കമ്പനിയാണ് ആപ്പിളിനു വേണ്ടി ഐഫോണ്‍ X നിര്‍മിക്കുന്നത്. ചെന്നൈയില്‍ 160 ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന പ്ലാന്റിലാണ് ഐഫോണ്‍ X നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മെയ്ഡ് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള ഐഫോണ്‍ X ന്റെ ആദ്യ ഹാന്‍ഡ്‌സെറ്റ് ജൂലൈയില്‍ തന്നെ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ചൈന ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ ആപ്പിളിനു വേണ്ടി ഐഫോണുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന കമ്പനിയാണ് ഫോക്‌സ്‌കോണ്‍. 2014-ല്‍ നിര്‍ത്തലാക്കിയ നോക്കിയ പ്ലാന്റ് ഫോക്‌സ്‌കോണ്‍ നേരത്തെ വാങ്ങിയിരുന്നു.

ഐഫോണ്‍ 7-ന്റെ നിര്‍മാണം തുടങ്ങിയതായി ആപ്പിള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍ ഐഫോണ്‍ തന്റെ കാര്യം വെളിപ്പെടുത്തിയിട്ടില്ല. ആപ്പിളിന്റെ ഫ്‌ലാഗ്ഷിപ്പ് ഹാന്‍ഡ്‌സെറ്റുകള്‍ മെയ്ക്ക് ഇന്‍ ഇന്ത്യക്ക് കീഴില്‍ വരുന്നതോടെ ചെലവ് കുറയുമെന്നാണ് നിഗമനം. നിര്‍മ്മാണം സംബന്ധിച്ചുള്ള കൂടുതല്‍ തീരുമാനങ്ങള്‍ കേന്ദ്രത്തില്‍ അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമായിരിക്കും പുറത്തുവിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Ads by Google
Loading...
TRENDING NOW