Monday, June 10, 2019 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 10.12 AM

ഒളിച്ചോട്ട വിഡീയോ പുറത്തുവിട്ടത് ആണത്വത്തിന്റെ ലക്ഷണമല്ല; ടിക് ടോക്ക് വീഡിയോയെക്കുറിച്ച് ആര്‍ജെ ഫിറോസ്

uploads/news/2019/04/301228/video.jpg

ടിക് ടോക്കിനോടൊപ്പം തന്നെ ലൈവ് വീഡിയോകള്‍ എടുക്കാനും പോസ്റ്റ് ചെയ്യാനും മത്സരിക്കുകയാണ് ഇപ്പോള്‍ കൗമാരക്കാര്‍. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലുള്ളവരെയെല്ലാം ഞെട്ടിപ്പിച്ചു കൊണ്ട് 'ഒളിച്ചോട്ടവും ഇപ്പോള്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ ആയി' എന്ന തലക്കെട്ടോടെ ഒരു വീഡിയോ പ്രചരിച്ചിരുന്നു. വീട്ടുകാരുടെ ടോര്‍ച്ചര്‍ മടുത്ത് ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം ഇറങ്ങിത്തിരിക്കുന്നു എന്നായിരുന്നു ഒരു പെണ്‍കുട്ടി ലൈവിലൂടെ പറഞ്ഞത്. പെണ്‍കുട്ടിയെ ധൈര്യ പൂര്‍വ്വം വിളിച്ചിറക്കി കൊണ്ടു വന്ന കാമുകനും വീഡിയോയില്‍ ഉണ്ടായിരുന്നു.

എന്നാല്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മറ്റൊരു വീഡിയോ പെണ്‍കുട്ടി പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു വിശ്വാസത്തിന്റെ പുറത്ത് അതും വളരെ അത്യാവശ്യ ഘട്ടത്തില്‍ മാത്രം പുറത്തു വിടും എന്ന നിബന്ധനയില്‍ ഷൂട്ട് ചെയ്ത വീഡിയോ പുറത്തു വിട്ട് തന്നെ കാമുകന്‍ വഞ്ചിച്ചുവെന്നായിരുന്നു രണ്ടാമത് പുറത്ത് വിട്ട വീഡിയോയില്‍ പെണ്‍കുട്ടി പറഞ്ഞത്. തനിക്ക് തെറ്റു പറ്റിയെന്നും തന്നെ വഞ്ചിച്ചയാള്‍ക്കൊപ്പം ഇറങ്ങിത്തിരിക്കാനില്ലെന്നും രണ്ടാമത്തെ വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നുണ്ട്.

ഇതോടെ സത്യമെന്താണെന്നറിയാതെ സോഷ്യല്‍ മീഡിയയിലുള്ളവരും ആശയക്കുഴപ്പത്തിലാണ്. ഈ വീഡിയോയെ കുറിച്ചും കൗമാരക്കാരുടെ ഇപ്പോഴത്തെ ചിന്താഗതിയെ കുറിച്ചും ജീവിതത്തില്‍ വഴി തെറ്റാവുന്ന സംഭവങ്ങളെ കുറിച്ചും ഒരു മുന്നറിയിപ്പ് നല്‍കുകയാണ് ആര്‍ജെയും സാമൂഹ്യപ്രര്‍ത്തകനുമായ കിടിലം ഫിറോസ്. വീഡിയോ പുറത്തു വിട്ട കാമുകന്‍ ചെയ്തത് ആണത്വത്തിന്റെ ലക്ഷണമല്ലെന്നാണ് ഫിറോസ് പറയുന്നത്. ഇത്തരക്കാരെ വിശ്വാസത്തിലെടുക്കുന്നതിനു മുമ്പ് രണ്ടാമതൊരു വട്ടം ചിന്തിക്കണമെന്നും ഫിറോസ് പറയുന്നു.

ഫിറോസിന്റെ വീഡിയോ കാണാം..

Ads by Google
Friday 12 Apr 2019 10.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW