Monday, June 17, 2019 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 09.31 AM

പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ആഹാരങ്ങളിതാ.....

uploads/news/2019/04/301222/fodhbt110419a.jpg

ബ്രേക്ക്ഫാസ്റ്റ് മുടക്കുന്നത് നല്ല ശീലമല്ല. പോഷകഗുണമുള്ള ഭക്ഷണങ്ങളാണ് ബ്രേക്ക് ഫാസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇഡ്ഡലി, ദോശ, പുട്ട്, ബ്രഡ് പോലുള്ള വിഭവങ്ങളാണ് സാധാരണ ബ്രേക്ക് ഫാസ്റ്റില്‍ ഉള്‍പ്പെടുത്താറുള്ളത്.

ഇഡ്ഡലി, ദോശ, ഇതൊന്നും കൂടാതെ ബ്രേക്ക് ഫാസ്റ്റില്‍ പ്രധാനമായി ഉള്‍പ്പെടുത്തേണ്ട ബ്രേക്ക് ഫാസ്റ്റില്‍ ചില ഭക്ഷണങ്ങളുണ്ട്....

മുട്ട


ബ്രേക്ക് ഫാസ്റ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളിലൊന്നാണ് മുട്ട. മുട്ടയുടെ വെള്ളയില്‍ റൈബോഫ്‌ളാവിന്‍, വിറ്റാമിന്‍ ബി 2 എന്നീ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

അത് ശരീരത്തിന് കൂടുതല്‍ ഉന്മേഷം നല്‍കുന്നു. 3 മുട്ടയില്‍ 20 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. രാവിലെ പ്രഭാതഭക്ഷണത്തില്‍ ഒരു മുട്ട ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.

തൈര്


ഉച്ചയൂണിലാണ് മിക്കവരും തൈര് ഉള്‍പ്പെടുത്തുന്നത്. ഉച്ചയ്ക്ക് മാത്രമല്ല ഇനി മുതല്‍ ബ്രേക്ക് ഫാസ്റ്റിലും തൈര് ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. കാത്സ്യവും പ്രോട്ടീനും ധാരാളം അടങ്ങിയ തൈര് വിശപ്പ് കുറയ്ക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കുന്നു.

ശരീരത്തിലെ മെറ്റബോളിസം കൂട്ടാന്‍ തൈര് കഴിക്കുന്നത് ഗുണം ചെയ്യും. ശരീരത്തിലെ ഫോസ്ഫറസിനെ ആഗീരണം ചെയ്യാനും സഹായിക്കുന്നു. തൈര് കോശജ്വലന ലക്ഷണങ്ങള്‍ കുറയ്ക്കുകയും ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു.

Ads by Google
Friday 12 Apr 2019 09.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW