Tuesday, June 18, 2019 Last Updated 3 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 11 Apr 2019 04.03 PM

സൗദി അറേബ്യയിൽ ബിനാമി ബിസിനസിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം റിയാൽ പ്രതിഫലം

uploads/news/2019/04/301050/Gulf110419h.jpg

റിയാദ്: സൗദി സമ്പദ്‌വ്യവസ്ഥക്ക് ദോഷകരമായി ബാധിക്കുന്ന ബിനാമി ബിസിനസിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം റിയാൽ പ്രതിഫലം. ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം പ്രാബല്യത്തിലാക്കുന്നതിനായി നിയോഗിച്ച സർക്കാർ സമിതി സമർപ്പിച്ച ശുപാർശ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അംഗീകരിക്കുകയായിരുന്നു.

വാണിജ്യ നിക്ഷേപം, തൊഴിൽ സാമൂഹിക വികസനം, നഗരവികസന ഗ്രാമകാര്യം എന്നീ മന്ത്രാലയങ്ങൾ ഉൾപ്പെ ടെയുള്ള സർക്കാർ വകുപ്പുകളും ഏജൻസികളുമാണ് ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാമിൽ സഹകരിക്കുന്നത്. ബിനാമി ബിസനസ് തുടച്ചുനീക്കുന്നതിന് പുറമെ, ഓൺലൈൻ വ്യാപാരം പ്രോത്സാഹിപ്പിക്കുക, സാങ്കേതിക സഹായം ഉപയുക്തമാക്കുക, ഒരു പരിധിക്കപ്പുറം വിദേശത്തേക്ക് പണമൊഴുകുന്നതിനുള്ള സാധ്യത തടഞ്ഞ് സാമ്പത്തിക ക്രയവിക്രയങ്ങൾക്ക് ഒരു സംവിധാനമുണ്ടാക എന്നിവയും പുതിയ തീരുമാനത്തിന് പിറകിലുണ്ട്.

സ്വദേശികളെ പരമാവധി സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കാൻ ഉതകുംവിധം തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും സ്വകാര്യ മേഖലയുടെ സർവതോമുഖമായ അഭിവൃദ്ധിക്കും രാജ വിജ്ഞാപനം സഹായകമാകും. സ്വദേശികളുടെ മറവിൽ വിദേശികൾ സ്ഥാപനങ്ങൾ നടത്തിവരുന്നത് വിപണിയുടെ വളർച്ചയെ കാര്യമായ തോതിൽ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് മന്ത്രാലയം വെളിപ്പെടുത്തി.

ബിനാമി ബിസിനസ് സംബന്ധിച്ച് വിവരം ലഭിക്കുന്നുവെങ്കിൽ 1900 എന്ന നമ്പറിൽ കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ടോ മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്ന് മന്ത്രാലയം ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. ബിനാമി സ്ഥാപനങ്ങളുടെ മേൽ ചുമത്തുന്ന പിഴ ശിക്ഷ ഈടാക്കിയാൽ ലഭ്യമാകുന്ന തുകയുടെ 30 ശതമാനം വരെ വിവരം നൽകുന്നവർക്ക് നൽകുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സംഖ്യയുടെ പരിധിയാണ് ഇപ്പോൾ 10-ലക്ഷം റിയാൽ ആക്കി ഉയർത്തിയിരിക്കുന്നത്.

Ads by Google
Thursday 11 Apr 2019 04.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW