Wednesday, May 22, 2019 Last Updated 37 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 11 Apr 2019 02.44 PM

മാസമുറയുള്ള സ്ത്രീകളെ ജോലിക്ക് വേണ്ടെന്ന കടുംപിടുത്തവുമായി കോണ്‍ട്രാക്ടര്‍മാര്‍; ഉപജീവനത്തിനായി ഗര്‍ഭപാത്രമില്ലാതെ കഴിയുന്നത് 25കാരികള്‍ വരെ

പരമാവധി മൂന്ന് കുഞ്ഞുങ്ങള്‍ക്ക് വരെ ജന്മം നല്‍കിയ ശേഷം ഗര്‍ഭപാത്രം നീക്കം ചെയ്യും. മഹാരാഷ്ട്രയിലെ ബീഡ് ഗ്രാമത്തിലെ 50 ശതമാനത്തോളം സ്ത്രീകളും ഇപ്പോള്‍ കഴിയുന്നത് ഗര്‍ഭപാത്രമില്ലാത്തവരായി.
uploads/news/2019/04/301029/pregnant.jpg

മാസമുറയുള്ള സ്ത്രീകളെ ജോലി ചെയ്യാന്‍ കൊള്ളില്ലെന്നും വിശ്രമിച്ചാല്‍ പിഴ ഈടാക്കുമെന്നും കോണ്‍ട്രാക്ടര്‍മാര്‍ കര്‍ശന നിലപാടെടുത്തതോടെ ഉപജീവനത്തിനായി ഗര്‍ഭപാത്രം നീക്കേണ്ടി വരുന്നത് 25 വയസ്സുള്ള യുവതികള്‍ക്ക് ഉള്‍പ്പെടെ. മേല്‍നോട്ടക്കാരുടെ നിര്‍ബന്ധിത തൊഴിലെടുപ്പിക്കലിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ബീഡ് ഗ്രാമത്തിലെ 50 ശതമാനത്തോളം സ്ത്രീകളും ഇപ്പോള്‍ കഴിയുന്നത് ഗര്‍ഭപാത്രമില്ലാത്തവരായി.

പരമാവധി മൂന്ന് കുഞ്ഞുങ്ങള്‍ക്ക് വരെ ജന്മം നല്‍കിയ ശേഷം ഗര്‍ഭപാത്രം നീക്കം ചെയ്യും. ഒരു നേരത്തെ അന്നത്തിനു വേണ്ടി ഇത്തരത്തില്‍ പണിയെടുക്കുന്ന സ്ത്രീകളെ കുറിച്ചോ അവരുടെ ആരോഗ്യത്തെ കുറിച്ചോ ആരും ബോധവാന്മാരല്ല.

കരിമ്പുവെട്ടി ഉപജീവനം കഴിക്കുന്ന ഇവര്‍ സീസണ്‍ അടുക്കുന്ന സമരത്ത് കരിമ്പ് ധാരളമുള്ള സ്ഥലത്തേയ്ക്ക് കുടുംബ സമേതം ചേക്കേറും. ഗര്‍ഭപാത്രമില്ലാത്ത സ്ത്രീകള്‍ തന്നെ കരിമ്പുവെട്ടാന്‍ വേണമെന്ന് നിര്‍ബന്ധ ബുദ്ധിയുള്ളവരാണ് ഇവിടുത്തെ കോണ്‍ട്രാക്ടര്‍മാര്‍. അതുകൊണ്ടു തന്നെ തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടാതിരിക്കാനായി രണ്ടോ മൂന്നോ പ്രവസത്തിന് ശേഷം ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത് ഒരു ആചാരം പോലെ തുടരുകയാണ് ഇവിടുത്തെ സ്ത്രീകള്‍.

ഒരു ടണ്‍ കരിമ്പ് വെട്ടിയാല്‍ 250 രൂപയാണ് ഇവര്‍ക്ക് ലഭിക്കുക. കരിമ്പുവെട്ടാന്‍ പോകുന്ന ഈ സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ നല്ലൊരു ശൗചാലയം പോലും ഇല്ലെന്നതും മറ്റൊരു ദുരിതമാണ്.

ഭാര്യയും ഭര്‍ത്താവുമുള്ള ഒരു കുടുംബത്തെ ഒരു യൂണിറ്റായാണ് കോണ്‍ട്രാക്ടര്‍മാര്‍ പരിഗണിക്കുന്നത്. ജോലിക്കിടെ ഇടവേളയെടുത്താല്‍ 500 രൂപ വരെ പിഴ ഈടാക്കും. മാസമുറയുള്ള സ്ത്രീകള്‍ക്ക് വിശ്രമം എടുക്കേണ്ടി വന്നാലും ഈ പിഴ തുടരും. ഇത് ഒഴിവാക്കാനാണ് സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നത്. എന്നാല്‍, തങ്ങള്‍ സ്ത്രീകളെ ശസ്ത്രക്രിയയ്ക്കായി നിര്‍ബന്ധിക്കാറില്ലെന്നും അത് കുടുംബങ്ങള്‍ സ്വയം എടുക്കുന്ന തീരുമാനമാണെന്നുമാണ് കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നത്.

അതേ സമയം ചില കോണ്‍ട്രാക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്കായി പണം മുന്‍കൂറായി നല്‍കാറുണ്ടെന്നും പിന്നിട് ശമ്പളത്തില്‍ നിന്ന് ഇത് ഈടാക്കകയാണ് ചെയ്യുന്നതെന്നും സ്ത്രീകള്‍ വെളിപ്പെടുത്തുന്നു. 25 വയസ്സുള്ള സ്ത്രീകള്‍ വരെ ഇത്തരത്തില്‍ ഗര്‍ഭപാത്രം മാറ്റിവെക്കലിന് വിധേയരായിട്ടുള്ളതായാണ് ഞെട്ടിക്കുന്ന വസ്തുത.

Ads by Google
Thursday 11 Apr 2019 02.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW