Sunday, June 30, 2019 Last Updated 9 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 03.43 PM

എന്താണ് ഉത്തരായനവും ദക്ഷിണായനവും ?

uploads/news/2019/04/300824/askastrologr100419.jpg

എന്താണ് ഉത്തരായനവും ദക്ഷിണായനവും

ചോദ്യം: എന്താണ് ഉത്തരായനവും ദക്ഷിണായനവും
-----------നരേന്ദ്രന്‍, ആലപ്പുഴ

ഉത്തരം: മലയാളമാസത്തിലെ മകരമാസം തുടങ്ങി മിഥുനമാസം കഴിയുന്നതുവരെയുള്ള കാലമാണ് ഉത്തരായനം. അതുപോലെ കര്‍ക്കടമാസം ആരംഭിക്കുമ്പോള്‍ മുതല്‍ ധനുമാസം കഴി
യുന്നതുവരെയുള്ള കാലമാണ് ദക്ഷിണായനം.

സഞ്ചയനം എപ്പോള്‍?

ചോദ്യം: എന്റെ അമ്മ 2017 ഫെബ്രുവരി 7-ന് (1194 മകരം 24) വ്യാഴാഴ്ച രാത്രി 12.14-ന് മരിച്ചു. സഞ്ചയനത്തിന് സമയം എടുക്കുമ്പോള്‍ ഏതു ദിവസം തൊട്ടാണ് കൂട്ടേണ്ടത്. ചിലര്‍ പറയുന്നു വ്യാഴാഴ്ച മുതലാണെന്നും മറ്റു ചിലര്‍ പറയുന്നു വെള്ളിയാഴ്ച മുതലാണ് കൂട്ടേണ്ടതെന്നും. ഏതാണ് ജ്യോതിഷപ്രകാരം ശരി.
-----------സരള, കോഴിക്കോട്

ഉത്തരം: ഒരു ദിവസം എന്നു പറയുന്നത് ഉദയം മുതല്‍ പിറ്റേ ദിവസം ഉദയം വരെയാണ്. ഉദയം '6' മണിക്ക് ആണെങ്കില്‍ പിറ്റേ ദിവസം '6' മണി വരെയാണ് ഒരു ദിവസം. ഒരു പകലും ഒരു രാത്രിയും.

രാത്രി 12 മണിക്ക് ദിവസം മാറുന്നത് പാശ്ചാത്യരുടെ രീതിയാണ്. അതുകൊണ്ട് അമ്മ മരിച്ചത് മലയാളമാസ പ്രകാരം 1194 മകരം 24 വ്യാഴാഴ്ച രാത്രി 12.14-ന് ആണെല്ലോ. അപ്പോള്‍ വ്യാഴാഴ്ച മുതലാണ് കണക്കുകൂട്ടേണ്ടത്.

അഞ്ചാം ദിവസമാണ് സഞ്ചയനം നടത്തുന്നതെങ്കില്‍ തിങ്കളാഴ്ചയാണ് നടത്തേണ്ടത്. എന്നാല്‍ ചിലര്‍ വ്യാഴാഴ്ച രാത്രി 12.14-ന് മരിച്ചതുകൊണ്ട് മരണം വെള്ളിയാഴ്ച ആണെന്നും വെള്ളിതൊട്ട് എണ്ണിയാല്‍ 5-ാം ദിവസം ചൊവ്വാഴ്ചവരും അതുകൊണ്ട് ചൊവ്വാഴ്ച 5-ാം ദിവസമായി കണക്കാക്കി ചൊവ്വാഴ്ച നടത്തണമെന്നും പറയും. എന്നാല്‍ ഇത് ശരിയല്ല.

രാത്രി 12 മണിക്ക് ദിവസം മാറുന്നത് പാശ്ചാത്യരുടെ രീതിയാണ്. ജ്യോതിഷപ്രകാരം അതു ശരിയല്ല. അതുകൊണ്ട് 5-ാം ദിവസമാണ് സഞ്ചയനം നടത്തുന്നതെങ്കില്‍ വ്യാഴംതൊട്ട് 5-ാം ദി
വസമായ തിങ്കളാഴ്ചയാണ് നടത്തേണ്ടത്.

വടക്ക് ദര്‍ശനം


ചോദ്യം: : എനിക്ക് വടക്ക് ദര്‍ശനമായി ഒരുവീട് പണിയണമെന്ന് ഉണ്ട്. അതിന് ഏകയോനി കണക്ക് എടുത്താല്‍ മതിയോ?
--------- മോഹന്‍നായര്‍, പത്തനംതിട്ട

ഉത്തരം: പടിഞ്ഞാട്ട് ദര്‍ശനത്തിന്- ഏകയോനി
വടക്ക് ദര്‍ശനത്തിന്-ത്രയോനി
കിഴക്ക് ദര്‍ശനത്തിന്- പഞ്ചയോനി
തെക്ക് ദര്‍ശനത്തിന്- സപ്തയോനി എന്നിങ്ങനെ ആണ് എടുക്കേണ്ടത്.

സ്‌റ്റോണ്‍ ഏത്?


ചോദ്യം: : എന്റെ നാള്‍ ഭരണിയാണ്. ജനനസമയം അറിയത്തില്ല. ഈ നാളിന് ചേരുന്ന രത്‌നക്കല്ല് നിര്‍ദ്ദേശിക്കാമോ?
------- രാഹുല്‍, പെരിന്തല്‍മണ്ണ

ഉത്തരം: വജ്രം (ഡയമണ്ട്) ആണ് ധരിക്കേണ്ടത് എന്നാല്‍ വജ്രത്തിന് വളരെ അധികം വിലയാണ്. ഏറ്റവും കൂടുതല്‍ വിലയുള്ള സ്‌റ്റോണ്‍ വജ്രമാണ്.

ബാബുനായര്‍, പാലാ
മൊ: 9447136975

Ads by Google
Wednesday 10 Apr 2019 03.43 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW