Tuesday, June 18, 2019 Last Updated 6 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 12.43 PM

ലോകത്തിന് ഭീഷണിയായി പുതിയ ഫംഗസ് ബാധ; മരുന്നുകളെയും പ്രതിരോധിക്കും

 fungus  found

ന്യൂയോര്‍ക്ക് : മരുന്നുകളെ പ്രതിരോധിക്കാന്‍ സാധിക്കുന്ന വൈറസിന്റെ കണ്ടെത്തി. കഴിഞ്ഞ മെയില്‍ മൗണ്ട് സീനായിലെ ആശുപത്രിയില്‍ ഉദര ശസ്ത്രക്രിയയ്ക്കായി പ്രവേശിക്കപ്പെട്ട മധ്യവയസ്‌കനിലാണ് രോഗപ്രതിരോധ ശേഷിയെ ദുര്‍ബലമാക്കുന്ന കാന്‍ഡിഡ ഔറസ് എന്നു പേരിട്ട വൈറസിനെ കണ്ടെത്തിയത്. ഇദ്ദേഹം 90 ദിവസത്തിന് ശേഷം ആശുപത്രിയില്‍ മരിച്ചെങ്കിലും സി ഔറസ് ഇല്ലാതായില്ല. അദ്ദേഹത്തിന്റെ മുറിയില്‍ എല്ലായിടത്തും ആ വൈറസ് പടര്‍ന്നതായി പരിശോധനകളില്‍ കണ്ടെത്തി.

അതോടെ ആശുപത്രി മുഴുവന്‍ പ്രത്യേക ക്ലീനിംഗ് ഉപകരണത്തിന്റെ സഹായത്തോടെ വൃത്തിയാക്കുകയും സീലിംഗുകളും ടൈലുകളുമടക്കം നീക്കം ചെയ്യുകയും വേണ്ടി വന്നു. സി. ഔറസ് വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട ഒരു വൈറസാണ്. കാരണം ഇത് സാധാരണ ആന്റി ഫംഗല്‍ മരുന്നുകള്‍ കൊണ്ട് നശിപ്പിക്കാനാകില്ല. മരുന്നുകള്‍ കൊണ്ടും നശിപ്പിക്കാനാകാത്ത അസുഖങ്ങളില്‍ ഏറ്റവും പുതിയ ഉദാഹരണമാണ് സി ഔറസ്. ഇവയ്ക്ക് മരുന്നുകളെ പ്രതിരോധിക്കാനാകും.

ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, ഇല്ലിനോയി എന്നിവിടങ്ങളിലേക്ക് സി. ഔറസ് വൈറസ് പടര്‍ന്നപ്പോള്‍ ഫെഡറല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ അടിയന്തിരമായി കരുതിയിരിക്കേണ്ട രോഗങ്ങളുടെ പട്ടികയിലേക്ക് ചേര്‍ത്തു. ബാക്ടീരിയ പോലെ, ഫംഗസുകളും ആധുനിക മരുന്നുകളെ അതിജീവിക്കാന്‍ തുടങ്ങിയിരിക്കുന്നു. അണുബാധയെ ചെറുക്കാന്‍ ആന്റിബയോട്ടിക്കുകളും ആന്റിഫംഗലുകളും അത്യന്താപേക്ഷിതമാണ്. എന്നാല്‍ മൃഗങ്ങളില്‍ രോഗങ്ങള്‍ തടയാനായി ആന്റിബയോട്ടിക്കുകള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു. കാര്‍ഷിക ചെടികളെ ചീഞ്ഞുപോകുന്നത് തടയുന്നതിനും ആന്റിഫംഗലുകള്‍ ഉപയോഗിക്കുന്നു.

കൃഷിയിടങ്ങളില്‍ കുമിള്‍നാശിനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത് മൂലം ആളുകളുടെ ചര്‍മ്മത്തില്‍ ഫംഗസുകള്‍ പടരുന്നതായി ചില ശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ ശേഷിക്കായുള്ള മരുന്നുകളുടെ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നയങ്ങള്‍ ആവിഷ്‌കരിക്കുന്നില്ലെങ്കില്‍ ലോകമെമ്പാടുമുള്ള 10 ദശലക്ഷമാളുകള്‍ 2050 ആകുമ്പോഴേക്കും ഇത്തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ കാരണവും 8 ദശലക്ഷമാളുകള്‍ ക്യാന്‍സര്‍ ബാധിച്ചും മരിക്കുമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് നടത്തിയ പഠനത്തില്‍ പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW