Friday, April 19, 2019 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 04.55 PM

സൗദിയിൽ ഇരു വൃക്കകളും തകരാറിലായ കൊല്ലം പാരിപ്പള്ളി സ്വദേശി സുമനസ്സുകളുടെ സഹായം തേടുന്നു

uploads/news/2019/04/300592/Gulf090419c.jpg

റിയാദ് : സൗദി അറേബ്യയിലെ ദമാമിൽ ഏതൊരു പ്രവാസിയെയും പോലെ കുടുoബത്തെ കരകയറ്റാനായി കഴിഞ്ഞ രണ്ടുവർഷം മുൻമ്പാണ് കൊല്ലം പാരിപ്പള്ളി സ്വദേശി ഷാനവാസ് ഹൗസ് ഡ്രൈവർ വിസയിൽ എത്തിയത്.എട്ട് മാസം സ്പോൺസറുടെ വീട്ടിൽ ഡ്രൈവറായി ജോലിചെയ്തെങ്കിലും, മാനസ്സിക പീഠനങ്ങളെ തുടർന്ന് ദമാമിൽ നിന്നും 1400 കിലോമീറ്റർ അകലെ അബഹയിലുള്ള സുഹൃത്തുക്കളുടെ അടുത്തേക്ക് ജോലിതേടി സ്പോൺസറുടെ അടുത്ത് നിന്നും ചാടി പോവുകയായിരുന്നു.

തുടർന്ന് അബഹയിലെ സ്വദേശി പൗരന്റെ വീട്ടില് ഡ്രൈവറായി ജോലി ലഭിച്ചു .ഇവിടെ ജോലിചെയ്യുന്നതിനിടെയാണ് ദേഹാസ്വസ്ത്യത്തെ തുടർന്ന് ഷാനവാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വൃക്കകൾക്ക് തകരാറു സംഭവിച്ചിരിക്കുന്നു എന്നും ഡയാലിസ് ചെയ്യണമെന്നും ഡോക്ടർമാർ പറഞ്ഞതിനെ തുടർന്നു ഡയാലിസിസ് ചെയ്ത് 15 ദിവസത്തെ ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. ഇതിനിടെ അബഹയിലെ വിവിധ സംഘടനകളുടേയും സാമൂഹിക പ്രവർത്തകരുടേയും സഹായത്തോടെ നാട്ടിൽ പോകാൻ ശ്രമിച്ചപ്പോഴാണ് അറിയുന്നത് ദമ്മാമിലെ സ്പോൺസർ ഹുറൂബാക്കി(സ്പോൺസറിൽ നിന്നും ഒളിച്ചോടിയതായി പ്രഖ്യാപിക്കുക )യിട്ടുണ്ടെന്നും വാഹനം നശിപ്പിച്ചതിന്റെ പേരിൽ സാംമ്പത്തിക നഷ്ടം ആവശ്യപ്പെട്ടു കേസ് കൊടുത്തിട്ടുണ്ടെന്നും,നാട്ടിൽ പോകാൻ കഴിയാത്തവിധം തനിക്കുള്ള സർക്കാർ സേവനങ്ങൾ നിറുത്തിവച്ച് ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും .

ഇതോടെ കേസിന്റെ ഗൗരവം മനസ്സിലാക്കിയ സഹായം വാഗ്ദാനം ചെയ്തവരൊക്കെ കയ്യൊഴിയുകയായിരുന്നു. ഒരാഴ്ച മുമ്പ് തളർന്ന് വീണതിനെ തുടർന്ന് അസ്സീർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു.

അവിടുത്തെ ജോലിക്കാർ സാമൂഹിക പ്രവർത്തകനുമായ അഷ്റഫ് കുറ്റിച്ചലിന്റെ മൊബൈൽ നമ്പർ കൊടുത്തതിനെതുടർന്ന് സഹായമഭ്യർഥിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്പോൺസറുമായുള്ള ചർച്ചകൾ നടത്തിവരുന്നു.

അവിവാഹിതനായ ഷാനവാസിന് താമസിക്കാൻ നല്ലൊരു വീടില്ല, വളരെ ചെറുപ്പത്തിലെ ഉമ്മയും ബാപ്പയും മരണപ്പെട്ടു. ഏക ആശ്രയം ഹൃദ് രോഗിയായ സഹോദരനും വിധവയായ സഹോദരിയുമാണ്. നിയമക്കുരുക്കുകൾ അവസാനിപ്പിച്ചു നാട്ടിൽ പോയാലും രണ്ട് ദിവസത്തിലൊരിക്കൽ ഡയാലിസ് ചെയ്യാനുള്ള ഭാരിച്ച ചിലവുകൾക്ക് യാതൊരു വരുമാനവും നാട്ടിൽ ഇല്ല. ജോലിചെയ്ത് ചികിത്സക്കു ആവശ്യമായ സാമ്പത്തികം കണ്ടെത്തുവാനുള്ള ആരോഗ്യവുമില്ല. നാട്ടിലേക്കു പോകുവാനുള്ള യാത്രാ ചിലവുകൾ ഒഐസിസി വഹിക്കുമെന്ന് അഷ്റഫ് കുറ്റിച്ചൽ "മംഗളത്തോട്" പറഞ്ഞു .

സുമനസ്സുകളായ പ്രവാസികൾ തന്റെ ചികിത്സാ സഹായത്തിനായി മുന്നോട്ടുവരുമെന്നുള്ള പ്രതീക്ഷയിലാണ് ഷാനവാസ്.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Tuesday 09 Apr 2019 04.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW