Monday, July 08, 2019 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 04.17 PM

വിൽപ്പനയിൽ ടിയാഗോയെ കടത്തി വെട്ടി പുതിയ മാരുതി വാഗൺആർ മുന്നിൽ

uploads/news/2019/04/300580/Auto090419b.jpg

മാരുതിയുടെ പുതിയ വാഗൺആർ എൻട്രി ലെവൽ ഹാച്ച് ബാക്കുകളിൽ ടാറ്റയുടെ ടിയാഗോയെ വിൽപ്പനയിൽ കടത്തി വെട്ടി .

റിപ്പോർട്ട് പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് 15.25 ശതമാനം വിൽപ്പന ഇടിഞ്ഞ ടിയാഗോയ്ക്ക് നിലവിൽ എൻട്രി ഹാച്ച്ബാക്ക് നിലയിലെ വിൽപനയിൽ നാലാം സ്ഥാനം മാത്രമാണുള്ളത്. മാർച്ച് മാസത്തെ വിൽപ്പനക്കണക്കുകളിലാണ് മാരുതിയുടെ പുതിയ വാഗൺആർ മറ്റു കമ്പനികളുടെ വാഹനങ്ങളെ ബഹുദൂരം പിന്നിലാക്കിയത്.

മാർച്ച് മാസത്തിൽ മാത്രം 16,152 യൂണിറ്റാണ് വാഗൺആറിന്റെ വിൽപ്പന. അതേസമയം, ടിയാഗോയുടെ വിൽപ്പനയാകട്ടെ 6884 യൂണിറ്റുകളിലേയ്ക്ക് താഴ്ന്നു.

മാർച്ച് മാസത്തിൽ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള സെലേറിയോ 11807 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഹ്യൂണ്ടായ് സാൻട്രോയുടെ വിൽപ്പന 8280 യൂണിറ്റാണ്. എന്നാൽ, 5853 യൂണിറ്റ് വിൽപ്പനയുമായി റെനോ ക്വിഡ് അഞ്ചാം സ്ഥാനത്തുണ്ട്

പുറത്തു വന്ന വാർത്തകൾ അനുസരിച്ച് എൻട്രി ഹാച്ച് ബാക്കുകളുടെ വിൽപ്പനയിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ മാരുതി വാഹനങ്ങൾക്കാണ്.

ഒന്നാം സ്ഥാനത്തുള്ള മാരുതി വാഗൺആറിന് പിന്നാലെ മാരുതിയുടെ സെലേറിയോയാണ് രണ്ടാം സ്ഥാനത്ത്. ഹ്യൂണ്ടായിയുടെ പുതിയ സാൻട്രോയ്ക്ക് മൂന്നാം സ്ഥാനമുണ്ട്. നാലാം സ്ഥാനത്താണ് ടാറ്റാ ടിയാഗോ.

Ads by Google
Ads by Google
Loading...
TRENDING NOW