Thursday, June 20, 2019 Last Updated 14 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.09 PM

അവധിക്കാലം രുചി നിറയ്ക്കാം...

uploads/news/2019/04/300562/Mdmcokry090419.jpg

''അവധിക്കാലത്ത് കുട്ടികള്‍ക്ക് തനിയെ ഉണ്ടാക്കി നോക്കാന്‍ കഴിയുന്ന ഈസിയായ ചില രുചിക്കൂട്ടുകള്‍...''

1. മൊസറല്ലോ സ്റ്റഫ്ഡ്


പൊട്ടറ്റോ ബോള്‍സ്
ആവശ്യമുള്ള സാധനങ്ങള്‍
ഉരുളക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞത് - 3 എണ്ണം
കോണ്‍ഫ്‌ളവര്‍ - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
മൊസറല്ലോ ചീസ് - ഒരു കപ്പ് (ക്യൂബായി മുറിച്ചത്)
മൈദ - ഒരു ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളവര്‍ - ഒരു ടീസ്പൂണ്‍
ബ്രഡ്ഡ് പൊടിച്ചത് - 1/2കപ്പ്
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം


ബൗളില്‍ ഉരുളക്കിഴങ്ങെടുത്ത് ഉടയ്ക്കുക. ഇതിലേക്ക് കുരുമുളകുപൊടി, ഒരു ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ളവര്‍, ഉപ്പ് ഇവയെടുത്ത് നന്നായി മിക്സ് ചെയ്യുക.
മൈദയും ഒരു ടീസ്പൂണ്‍ കോണ്‍ഫ്‌ളവറും വെള്ളത്തില്‍ കലക്കി പേസ്റ്റ് പോലെയാക്കുക. ഉരുളക്കിഴങ്ങ് കൂട്ട് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്ത് പരത്തി അതില്‍ മുറിച്ചുവച്ചിരിക്കുന്ന മൊസറല്ലോ ചീസ് ഒരു കഷണം വച്ച് വീണ്ടും ഉരുട്ടി മൈദയും കോണ്‍ഫ്‌ളവറും കലക്കിയതില്‍ മുക്കി ബ്രഡ്ഡ് പൊടിച്ചതിലിട്ട് ഉരുട്ടി ഫ്രിഡ്ജില്‍ 15 മിനിറ്റ് വയ്ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി വറുത്തുകോരിയെടുക്കാം.
uploads/news/2019/04/300562/Mdmcokry090419a.jpg

2. ബ്രഡ്ഡ് പുഡ്ഡിംഗ്


ആവശ്യമുള്ള സാധനങ്ങള്‍
ബ്രഡ്ഡ് - 8 സ്‌ളയിസ്

സിറപ്പിന്
പഞ്ചസാര - 1/3 കപ്പ്
വെളളം - 1/2 കപ്പ്
റോസ് വാട്ടര്‍ - 1/2 ടേബിള്‍ സ്പൂണ്‍

ക്രീം ബേസിന്
പാല്‍ - 1 1/2 കപ്പ്
ക്രീം - 1/3 കപ്പ്
കോണ്‍ഫ്‌ളവര്‍ - 2 1/2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര - 4 ടേബിള്‍ സ്പൂണ്‍
റോസ് വാട്ടര്‍ - 1/2 ടേബിള്‍ സ്പൂണ്‍
പിസ്ത അരിഞ്ഞത് - അലങ്കരിക്കാന്‍

തയാറാക്കുന്ന വിധം


ബ്രഡ്ഡിന്റെ വശങ്ങള്‍ മുറിച്ചുമാറ്റി വയ്ക്കുക. ഇതൊരു എട്ട് ഇഞ്ച് പാനില്‍ നിരത്തി ഓവനില്‍ വച്ച് 200 ഡിഗ്രി സെല്‍ഷ്യസില്‍ 15 മിനിറ്റ് ബേക്ക് ചെയ്യുക. ഒരു പാനില്‍ പഞ്ചസാരയും വെള്ളവും ചേര്‍ത്ത് ചെറിയ തീയില്‍ ക്യാരമലൈസ് ചെയ്തെടുക്കുക. അടുപ്പില്‍നിന്നിറക്കിയ ശേഷം റോസ് വാട്ടര്‍ ചേര്‍ക്കാം. ഇത് തണുത്തശേഷം ബ്രഡ്ഡിന് മുകളിലൊഴിക്കാം. (ബ്രഡ്ഡ് കുതിര്‍ന്നുകിട്ടാനാണിത്). ഒരു പാന്‍ ചൂടാക്കി ക്രീം, ഒരു കപ്പ് പാല്‍, പഞ്ചസാര ഇവ ചേര്‍ത്ത് പഞ്ചസാര അലിയുന്നതുവരെ ഇളക്കി ചൂടാക്കുക. ബാക്കി പാലില്‍ കോണ്‍ഫ്‌ളവര്‍ ചേര്‍ത്ത് കട്ടിയാകുന്നതുവരെ ഇളക്കി ചൂടാക്കുക. ഇതിലേക്ക് റോസ് വാട്ടറും ചേര്‍ക്കാം. ഇത് ബ്രഡ്ഡിനുമുകളിലൊഴിച്ച് നിരത്തി ക്രീം, പാല്‍ ഇവയില്‍ പഞ്ചസാര അലിയിച്ചുവച്ച കൂട്ട് ഒഴിച്ച് പിസ്ത മുകളില്‍ വിതറി അലങ്കരിച്ച് ഒരു ക്ലിങ് ഫിലിംകൊണ്ട് മൂടി ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചോ അല്ലാതെയോ മുറിച്ച് വിളമ്പാം.

3. റോക്കി റോഡ്‌സ്


ആവശ്യമുള്ള സാധനങ്ങള്‍
ബട്ടര്‍ - 100 ഗ്രാം
മില്‍ക്ക് ചോക്ലേറ്റ് - 175 ഗ്രാം
ഡാര്‍ക്ക് ചോക്ലേറ്റ് - 85 ഗ്രാം
ഗോള്‍ഡന്‍ സിറപ്പ് - 3 ടേബിള്‍ സ്പൂണ്‍
ബിസ്‌ക്കറ്റ് - 150 ഗ്രാം (പൊടിച്ചത്)
മിനി മാഷ്മല്ലോസ് - 50 ഗ്രാം
ഉണക്ക മുന്തിരി - 50ഗ്രാം
ചെറി - 40 ഗ്രാം

തയാറാക്കുന്ന വിധം


ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി ബട്ടര്‍ ഉരുക്കുക. ഇതിലേക്ക് മില്‍ക്ക് ചോക്ലേറ്റ്, ഡാര്‍ക്ക് ചോക്ലേറ്റ്, ഗോള്‍ഡന്‍ സിറപ്പ് ഇവ ചേര്‍ക്കുക. ചോക്ലേറ്റുകള്‍ ഉരുകുമ്പോള്‍ ഉരുകിയ ചോക്ലേറ്റില്‍നിന്ന് 100 മില്ലി ലിറ്റര്‍ മാറ്റി വയ്ക്കാം. ബാക്കി പാനില്‍ തന്നെ വച്ച ശേഷം തീ അണച്ച് പകുതി ബിസ്‌ക്കറ്റ് പൊടിച്ചത് പാനിലെ ചോക്ലേറ്റിലേക്കിട്ട് ഇളക്കുക. ചെറി അരിഞ്ഞതും ഉണക്കമുന്തിരിയും മിനി മാഷ്മല്ലോസും ഇതിലേക്ക് ചേര്‍ക്കാം. ഒരു ട്രേയില്‍ ബാക്കി വന്ന ബിസ്‌ക്കറ്റ് പൊടിച്ചത് നിരത്തി അതിനു മുകളില്‍ മാറ്റിവച്ച 100 മില്ലി ലിറ്റര്‍ ചോക്ലേറ്റ് ഒഴിക്കുക. പാനില്‍ തയാറാക്കി വച്ചിരിക്കുന്ന ചോക്ലേറ്റ് ബിസ്‌ക്കറ്റ് കൂട്ട് അതിനുമുകളില്‍ ഒഴിച്ച് നിരത്തുക. ഇത് തണുത്ത ശേഷം ഫ്രിഡ്ജില്‍ വച്ച് സെറ്റാക്കി മുറിച്ച് വിളമ്പാം.
uploads/news/2019/04/300562/Mdmcokry090419d.jpg

4. പീനട്ട്ബട്ടര്‍ നോ ബേക്ക് കുക്കീസ്


ആവശ്യമുളള സാധനങ്ങള്‍
പഞ്ചസാരപ്പൊടി - ഒരു കപ്പ്
ബ്രൗണ്‍ ഷുഗര്‍ - 3/4 കപ്പ്
ബട്ടര്‍ - 1/2 കപ്പ്
പാല്‍ - 1/2 കപ്പ്
പീനട്ട് ബട്ടര്‍ - ഒരു കപ്പ്
വാനില എസന്‍സ് - 2 ടീസ്പൂണ്‍
ഉപ്പ് - 1/2 ടീസ്പൂണ്‍
ഓട്‌സ് - 2 1/2 കപ്പ്

തയാറാക്കുന്ന വിധം


സോസ്പാന്‍ ചെറിയ തീയില്‍ അടുപ്പില്‍ വച്ച് ചൂടാക്കി ഇതിലേക്ക് പാല്‍, പഞ്ചസാരപ്പൊടി, ബട്ടര്‍, ബ്രൗണ്‍ഷുഗര്‍ ഇവ ചേര്‍ത്ത് ചൂടാക്കുക. അടുപ്പില്‍നിന്നിറക്കി പീനട്ട് ബട്ടര്‍, വാനില എസന്‍സ്, ഉപ്പ് ഇവ ചേര്‍ത്ത് ഓട്‌സും ചേര്‍ത്ത് ഒന്നുകൂടി ചൂടാക്കാം. ശേഷം ഓരോ ടേബിള്‍സ്പൂണ്‍ വീതം ബേക്കിംഗ് ഷീറ്റില്‍ നിരത്തി ചൂടാറുമ്പോള്‍ ഫ്രിഡ്ജില്‍ വച്ച് സെറ്റാക്കി വിള
മ്പാം.

5. ബിസ്‌ക്കറ്റ് കേക്ക്


ആവശ്യമുള്ള സാധനങ്ങള്‍
കോഫി സൊല്യൂഷന്
വെള്ളം - 1/3 കപ്പ്
ഇന്‍സ്റ്റന്റ് കോഫി പൗഡര്‍ - 1/2 ടേബിള്‍ സ്പൂണ്‍

ചോക്ലേറ്റ് ഐസിംഗിന് പാല്‍ - 1/2 കപ്പ്
കൊക്കോ പൗഡര്‍ - ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര - ഒരു ടേബിള്‍ സ്പൂണ്‍
ചോക്ലേറ്റ് - 80 ഗ്രാം
കശുവണ്ടിപ്പരിപ്പ് ചെറുതായി മുറിച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
ഗ്ലൂക്കോസ് ബിസ്‌ക്കറ്റ് അല്ലെങ്കില്‍ മാരി ബിസ്‌ക്കറ്റ് - 250 ഗ്രാം

തയാറാക്കുന്ന വിധം


ഒരു സോസ്പാനില്‍ ബട്ടര്‍ പേപ്പര്‍ നിരത്തിയിടുക. ഒരു സോസ്പാനില്‍ വെള്ളം എടുത്ത് തിളപ്പിക്കുക. വെള്ളം ചൂടായിത്തുടങ്ങുമ്പോള്‍ അതൊരു ബൗളിലേക്കൊഴിച്ച് 1/2 ടേബിള്‍ സ്പൂണ്‍ കോഫിപൗഡര്‍ ചേര്‍ത്ത് നന്നായി ഇളക്കി കോഫി സൊല്യൂഷന്‍ തയാറാക്കി മാറ്റി വയ്ക്കാം.സോസ്പാനില്‍ പാല്‍, കൊക്കോപൗഡര്‍ ഇവ ഒന്നിച്ചെടുത്ത് കട്ടയില്ലാതെ ഇളക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ക്കാം. ശേഷം അടുപ്പില്‍ തീ കുറച്ചുവച്ച് പഞ്ചസാര അലിയുന്നതുവരെ ചൂടാക്കി തിളപ്പിക്കുക. തിളച്ച ശേഷം 2, 3 മിനിറ്റ് തീ കുറച്ച് അടുപ്പില്‍ത്തന്നെ വയ്ക്കണം. ശേഷം അടുപ്പില്‍ നിന്നിറക്കി ചോക്ലേറ്റ് അരിഞ്ഞത് ചേര്‍ക്കാം. ചോക്ലേറ്റ് ഉരുകി കൂട്ട് കുറുകി വരുമ്പോള്‍ കശുവണ്ടിപ്പരിപ്പ് ചേര്‍ക്കാം.(ഇങ്ങനെ ചോക്ലേറ്റ് ഐസിംഗ് തയാറാക്കാം.) ബിസ്‌ക്കറ്റുകള്‍ ഓരോന്നും കോഫീ സൊല്യൂഷനില്‍ മുക്കി ഗ്ലാസ്ട്രേയില്‍ നിരത്തുക. ഇത്തരത്തില്‍ രണ്ട് മൂന്ന് ബിസ്‌ക്കറ്റ് ലയറുകളുണ്ടാക്കി അതിനുമുകളില്‍ തയാറാക്കിവച്ച ഐസിംഗ് കുറച്ച് ഒഴിക്കുക. വീണ്ടും ബിസ്‌ക്കറ്റ് ലയറുണ്ടാക്കി ഐസിംഗ് ഒഴിക്കുക. ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം ഡസേര്‍ട്ടായി വിളമ്പാവുന്നതാണ്.
uploads/news/2019/04/300562/Mdmcokry090419b.jpg

6. ബ്രഡ്ഡ് ചീസ് ബൈറ്റ്സ്


ആവശ്യമുളള സാധനങ്ങള്‍
ബ്രഡ്ഡ് സ്‌ളയിസ് - 4 എണ്ണം
ചീസ് സ്‌ളയിസ് - 2 എണ്ണം, അല്ലെങ്കില്‍ ചീസ് ഗ്രേറ്റ് ചെയ്തത് ആവശ്യത്തിന്
കോണ്‍ഫ്‌ളവര്‍ - 3 ടേബിള്‍ സ്പൂണ്‍
വെള്ളം - 1/4 കപ്പ്
ബ്രഡ്ഡ് പൊടിച്ചത് - 1/2കപ്പ്
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം


ബ്രഡ്ഡ് സ്‌ളയിസുകള്‍ക്കുമുകളില്‍ ചീസ് ഗ്രേറ്റ് ചെയ്തതോ ഒരു കഷണം ചീസ് സ്‌ളയിസോ വച്ച് മറ്റൊരു കഷണം ബ്രഡ്ഡ് കൊണ്ട് മൂടുക. ഇത് ത്രികോണാകൃതിയില്‍ രണ്ടായി മുറിച്ച് വയ്ക്കുക. കോണ്‍ഫ്‌ളവര്‍ അല്‍പ്പം വെള്ളത്തില്‍ കലക്കി ബ്രഡ്ഡ് കഷണങ്ങള്‍ അതില്‍ മുക്കിയെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ബ്രഡ്ഡ് കഷണങ്ങള്‍ അതിലിട്ട് മൊരിച്ചെടുക്കാം. ടുമാറ്റോ സോസിനൊപ്പം വിളമ്പാം.
uploads/news/2019/04/300562/Mdmcokry090419c.jpg

7. ബനാന ബ്രേക്ക്ഫാസ്റ്റ് ബോള്‍സ്


ആവശ്യമുള്ള സാധനങ്ങള്‍
ഏത്തപ്പഴം - 3 എണ്ണം
ഓട്‌സ് - 1 കപ്പ്
പാല്‍ - 1/4 കപ്പ്
കറുവാപ്പട്ടപ്പൊടി - 1 ടീസ്പൂണ്‍
തേങ്ങ ചിരകിയത്, കശുവണ്ടിപ്പരിപ്പ്, ചോക്ലേറ്റ് ചിപ്സ് ആവശ്യത്തിന്

തയാറാക്കുന്ന വിധം


പഴം ഒരു പാത്രത്തിലിട്ട് ഉടയ്ക്കുക. ഇതിലേക്ക് ബാക്കി എല്ലാ ചേരുവകളുമിട്ട് ഇളക്കി കുറേശ്ശെ എടുത്ത് മിനി മഫിന്‍ പാനുകളില്‍ നിരത്തുക. 180 ഡിഗ്രി സെല്‍ഷ്യസില്‍ 1015 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Tuesday 09 Apr 2019 01.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW