Thursday, June 20, 2019 Last Updated 9 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 07 Apr 2019 03.05 AM

മെഡിസിന് അഡ്മിഷന്‍ കിട്ടിയിട്ടും സാമ്പത്തികം ഇല്ലാത്തതിനാല്‍ പഠനം മുടങ്ങിയ പിതാവ് മകനെ ഡോക്ടറാക്കി, ഇപ്പോള്‍ ഐ.എ.എസുകാരനും; തീരത്തെ അഭിമാനതാരങ്ങളായി ഔസേപ്പച്ചനും നിര്‍മ്മലും

uploads/news/2019/04/300010/nirmal-ouseppachan.jpg

ആലപ്പുഴ: തീരദേശത്തെ ചൊരിമണലില്‍ നിന്ന്‌ സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടിയ തുമ്പോളി സ്വദേശി നിര്‍മ്മല്‍ ഔസേപ്പച്ചന്‍ ഇനി നാടിന്റെ അഭിമാനതാരം. പിന്നോക്ക പ്രദേശത്തുനിന്ന്‌ രാജ്യത്തെ ഏറ്റവും തിളക്കമാര്‍ന്ന ഐ.എ.എസില്‍ എത്തുമ്പോള്‍ അത്‌ ഈ മേഖലയിലെ പുതുതലമുറകള്‍ക്കുള്ള പാഠം കൂടിയായി മാറുന്നു. തുമ്പോളി പള്ളിയ്‌ക്ക്‌ സമീപം എന്‍ട്രന്‍സ്‌ കോച്ചിങ്‌ നടത്തുന്ന ക്രൈസ്‌റ്റ്‌ വിദ്യാഭവന്‍ ഡയറക്‌ടര്‍ ഔസേപ്പച്ചന്റേയും ഹോമിയോ ഡോക്‌ടറായി പ്രാക്‌ടീസ്‌ ചെയ്യുന്ന വിനീതയുടേയും മകനാണ്‌ നിര്‍മ്മല്‍. മല്‍സ്യത്തൊഴിലാളി കുടുംബമാണ്‌ നിര്‍മ്മലിന്റെ പിതാവ്‌ ഔസേപ്പച്ചന്റേത്‌.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മെഡിക്കല്‍ എന്‍ട്രന്‍സ്‌ പാസായി മെഡിക്കല്‍ കോളജില്‍ പഠനത്തിന്‌ ചേര്‍ന്നെങ്കിലും കുടുംബം പോറ്റാനുള്ള സാമ്പത്തിക സാഹചര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്‌ മക്കളുടെ പഠനത്തിനായി ജീവിതം നീക്കി വെയ്‌ക്കുകയായിരുന്നു ഔസേപ്പച്ചന്‍.

തീരദേശത്തെ കുട്ടികളെ പ്രഫഷണല്‍ കോഴ്‌സുകളിലേക്ക്‌ കൈപിടിച്ചു നടത്തുന്നത്‌ ഒരു തപസ്യ ആയി ഏറ്റെടുത്താണ്‌ എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ തുടങ്ങിയത്‌.

പാവപ്പെട്ട വിദ്യാര്‍ഥികളെ ഉന്നതങ്ങളിലെത്തിക്കുകയെന്നതാണ്‌ നിര്‍മ്മലിന്റെ പിതാവിന്റെ ലക്ഷ്യം. പ്രമുഖ എന്‍ട്രസ്‌ കോച്ചിങ്‌ സെന്ററുകളില്‍ 90 ശതമാനത്തിന്‌ മേല്‍ മാര്‍ക്കുള്ളവര്‍ക്ക്‌ അഡ്‌മിഷന്‍ കൊടുക്കുമ്പോള്‍ ഔസേപ്പച്ചന്റെ മുമ്പിലെത്തുന്നത്‌ ശരാശരിക്കാര്‍. ഇവിടെയാണ്‌ വിജയത്തിന്റെ പത്തരമാറ്റ്‌. മറ്റുകുട്ടികള്‍ക്കൊപ്പം പഠിച്ച്‌ മെഡിക്കല്‍ ബിരുദം നേടിയ ശേഷമാണ്‌ നിര്‍മ്മല്‍ സിവില്‍ സര്‍വീസ്‌ പരീക്ഷ എഴുതിയത്‌. കഴിഞ്ഞ തവണ ഇന്റര്‍വ്യൂ വരെ എത്തിയിരുന്നു. ഇത്തവണ വിജയം നേടിയതിന്റ്‌ ആഹ്ലാദത്തിലാണ്‌ മാതാപിതാക്കള്‍.

Ads by Google
Sunday 07 Apr 2019 03.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW