Wednesday, June 19, 2019 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 06 Apr 2019 09.02 AM

പത്രിക തള്ളി; സരിതയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

uploads/news/2019/04/299856/saritha.jpg

കൊച്ചി : ലോകസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് മത്സരിക്കാന്‍ സരിത എസ്.നായര്‍ നല്‍കിയിരുന്ന പത്രികകള്‍ തള്ളി. എറണാകുളത്തും വയനാട്ടിലും മത്സരിക്കാനുള്ള സരിതയുടെ ആഗ്രഹമാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്.

സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളില്‍ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ഈ ശിക്ഷ റദ്ദാക്കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് നാമനിര്‍ദേശ പത്രിക തള്ളുന്നതെന്ന് വരണാധികാരി അറിയിച്ചു.

ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ ഇന്ന് 10.30 വരെ സമയം അനുവദിച്ചിരുന്നു. അനുവദിച്ച സമയത്തിനുള്ളില്‍ ഇത് ഹാജരാക്കാന്‍ കഴിയാതായതോടെയാണ് പത്രിക തള്ളിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW