Friday, April 19, 2019 Last Updated 26 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 05 Apr 2019 04.42 PM

സൗദി ജയിലിൽ കഴിഞ്ഞ നാലര വർഷമായി മോചനം കാത്ത് നാഗർകോവിൽ സ്വദേശി ; മോചനം ലഭിക്കാൻ ഒന്നര ലക്ഷം റിയാൽ ബ്ലഡ് മണി വേണം

uploads/news/2019/04/299600/Gulf050419c.jpg

ദമ്മാം :സൗദി അറേബ്യയിലെ ദമ്മാമിൽ ഒന്നര ലക്ഷം റിയാല്‍ (2752500 രൂപ ഏകദേശ കണക്കിൽ )ചോരപ്പണം (ദിയ )നല്‍കിയാല്‍ മോചനം നേടാമെന്ന കോടതി വിധിക്ക് മുമ്പില്‍ അന്തിച്ചു നില്‍ക്കുകയാണ് നാഗര്‍കോവില്‍ ഇടമലക്കുടി മാവട്ടം സ്വദേശി സാദിഖ് ജമാല്‍. ഇത്രയും ഭീമമായ തുക എങ്ങനെ തരപ്പെടുത്തുമെന്ന് നിശ്ചയമില്ലാതെ നാലര വര്‍ഷമായി ഇദ്ദേഹം ദമാം സെന്‍ട്രല്‍ ജയിലിലെ കാരാഗൃഹത്തിൽ കഴിയുകയാണ്.കഴിഞ്ഞ അഞ്ചു വർഷം മുമ്പ് സൗദിയിലെ ദമ്മാമിലേക്ക് വിമാനം കയറുമ്പോൾ കുടുബത്തിന്റെ പ്രാരാബ്ദം തീർക്കാൻ കഴിയണേ എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു .സ്വന്തമായി ഒരു വീട് പോലുമില്ലാത്ത ഇദ്ദേഹത്തിന്

ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക അത്താണിയായ സാദിഖ് ദമാം ഖൊദരിയ്യയിലുള്ള ചെറിയ ഒരു സ്ഥാപനത്തില്‍ 1000 റിയാല്‍ വേതനത്തിലാണ് സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തിരുന്നത് . ദമാമിലെത്തി ഏഴു മാസങ്ങള്‍ക്ക് ശേഷം തന്റെ മുറിയില്‍ താമസിച്ചിരുന്ന പാക്കിസ്ഥാനിയും ബംഗാളിയും മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടായതാണ് സാദിഖ് ജമാലിന്റെ ജീവിതം മാറ്റി മറിച്ചത് . അടിപിടിക്കിടെ സാദിഖിന്റെ കുത്തേറ്റ് ബംഗാളി പൗരൻ കൊല്ലപ്പെടുകയായിരുന്നു.ഇതിനെ തുടർന്ന് പോലീസ് അറസ്റ്റു ചെയ്യുകയും ഇദ്ദേഹത്തിനെ ദമാം സെന്‍ട്രല്‍ ജയിലിലേക്ക് അയക്കുകയും ആയിരുന്നു .

മാസങ്ങള്‍ക്കകം തന്നെ ദമാം ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവും 80 അടിയും ശിക്ഷ വിധിച്ചിരുന്നു. കൊല്ലപ്പെട്ട ബംഗ്ലാദേശ് പൗരന്റെ സഹോദരന്‍ കോടതിയില്‍ നേരിട്ടെത്തി നഷ്ടപരിഹാരവും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഒന്നര ലക്ഷം റിയാല്‍ ചോരപ്പണം (ദിയ )നല്‍കണമെന്ന് കൂടി കോടതി വിധിക്കുകയായിരുന്നു .

സാദിഖ് മൂന്ന് വര്‍ഷത്തിനു ശേഷം കോടതി വിധിയുടെ അവശേഷിച്ച ശിക്ഷയുടെ ഭാഗമായ അടി കൂടി പൂര്‍ത്തിയാക്കി. ഒന്നര ലക്ഷം റിയാല്‍ ചോരപ്പണം നല്‍കിയാല്‍ മാത്രമേ പൂര്‍ണമായും ഈ കേസില്‍ നിന്നും ഇനി മോചനം സാധ്യമാകൂ .ഇത്രയും വലിയ തുക കണ്ടെത്തുന്നതിന് അധികാരികളില്‍ നിന്നോ സന്നദ്ധ സേവകരില്‍ നിന്നോ കാരുണ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സാദിഖ് .

Ads by Google
Friday 05 Apr 2019 04.42 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW