Sunday, July 07, 2019 Last Updated 19 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Apr 2019 02.22 PM

സംഖ്യ മൂന്നിന്റെ പ്രാധാന്യം

മനുഷ്യജീവിതത്തില്‍ മൂന്നു പ്രധാന കാലങ്ങളാണുള്ളത്. ഇവ യഥാക്രമം വര്‍ത്തമാനകാലം, ഭൂതകാലം, ഭാവികാലം ഇവയാകുന്നു. ശിവഭക്തന്മാര്‍ നെറ്റിയില്‍ വിഭൂതി ഉപയോഗിച്ച് മൂന്നു സമാന്തര വരകളാണ് വരയ്ക്കുന്നത്. ഇവ യഥാക്രമം ചിന്ത, വാക്ക്, പ്രവൃത്തി ഇവയേ സൂചിപ്പിക്കുന്നു. നല്ല ചിന്തകളിലും, വാക്കുകളിലും കൂടെ നല്ല പ്രവൃത്തി ചെയ്യുമ്പോള്‍ നാം നന്മയിലേക്കും, ശ്രേയസ്സിലേക്കും നടന്നു കയറുന്നു.
uploads/news/2019/04/299082/Joythi030419a.jpg

ഹൈന്ദവ സംസ്‌ക്കാരത്തില്‍ സംഖ്യകള്‍ക്കുള്ള പ്രാധാന്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ. വളരെ നാളുകള്‍ക്ക് മുമ്പേ തന്നേ സംഖ്യാശാസ്ത്രം ഭാരതത്തില്‍ പ്രചാരം നേടിയിരുന്നുവെന്നതിന് ധാരാളം തെളിവുകള്‍ ലഭ്യമാണ്. നമ്മുടെ സംസ്‌ക്കാരം, കല, സാഹിത്യം ഇവയ്ക്കു പുറമേ നിത്യജീവിതവുമായും ചില സംഖ്യകള്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇങ്ങനെ നമ്മള്‍ അറിഞ്ഞിരിക്കേണ്ട പല വസ്തുതകളും 'മൂന്ന്' എന്ന സംഖ്യയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നതായി കാണാം.

ആദ്യമായി മനുഷ്യ ജീവിതവുമായി ഈ സംഖ്യ ആത്മീയപരമായും, അല്ലാതെയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നോക്കാം. മനുഷ്യജീവിതചക്രത്തില്‍ പ്രധാനമായും ശൈശവം, യൗവ്വനം, വാര്‍ദ്ധക്യം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണുള്ളത്. നമ്മുടെ ഒരു ദിവസം പ്രഭാതത്തില്‍ ആരംഭിച്ച് മദ്ധ്യാഹ്നം, പ്രദോഷം (രാത്രി) എന്നീ മൂന്ന് നേരങ്ങളിലൂടെ പൂര്‍ണ്ണമാകുന്നു.

മനുഷ്യജീവിതത്തില്‍ മൂന്നു പ്രധാന കാലങ്ങളാണുള്ളത്. ഇവ യഥാക്രമം വര്‍ത്തമാനകാലം, ഭൂതകാലം, ഭാവികാലം ഇവയാകുന്നു. ശിവഭക്തന്മാര്‍ നെറ്റിയില്‍ വിഭൂതി ഉപയോഗിച്ച് മൂന്നു സമാന്തര വരകളാണ് വരയ്ക്കുന്നത്. ഇവ യഥാക്രമം ചിന്ത, വാക്ക്, പ്രവൃത്തി ഇവയേ സൂചിപ്പിക്കുന്നു. നല്ല ചിന്തകളിലും, വാക്കുകളിലും കൂടെ നല്ല പ്രവൃത്തി ചെയ്യുമ്പോള്‍ നാം നന്മയിലേക്കും, ശ്രേയസ്സിലേക്കും നടന്നു കയറുന്നു.

പ്രപഞ്ചതാളം ''ഓം'' എന്ന നാദവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ''ഓം'' എന്ന ശബ്ദത്തില്‍ മൂന്ന് അക്ഷരങ്ങളും മൂന്ന് വളവുകളും (കേര്‍വ്‌സ്) ആണെന്നുള്ളത് അതിശയകരമായ കാര്യമല്ലേ? എല്ലാ മനുഷ്യരും ദേവഗണം, മനുഷ്യഗണം, അസുരഗണം എന്നീ മൂന്നു വിഭാഗങ്ങളില്‍ പെടുന്നു. മൂന്ന് എന്ന സംഖ്യയും ശിവഭഗവാനുമായി അഭേദ്യമായ ബന്ധമാണുള്ളത്.

മഹാദേവന്റെ തൃക്കണ്ണ് (മൂന്നാം നേത്രം), തൃശൂലം എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. ശിവഭഗവാന് ഏറ്റവും പ്രിയപ്പെട്ടതാണ് വില്വപത്രം (കൂവളത്തിന്റെ ഇല) കൊണ്ടുള്ള അര്‍ച്ചന. വില്വപത്രത്തിന് മൂന്ന് ഇതളുകളാണ് ഉള്ളത്. ഇവ യഥാക്രമം ഇച്ഛ, ജ്ഞാനം, ക്രിയ എന്നീ മൂന്നു ശക്തികളെ പ്രതിനിധാനം ചെയ്യുന്നു.

മഹാദേവക്ഷേത്രത്തില്‍ ചിദംബര ക്ഷേത്രത്തിനുള്ള സ്ഥാനം ഏവര്‍ക്കും അറിവുള്ളതാണല്ലോ. ചിദംബര ക്ഷേത്രദര്‍ശനവും മൂന്ന് എന്ന സംഖ്യയുമായുള്ള ബന്ധം ശ്രദ്ധിക്കുക. ഇവിടെ മൂന്നു രൂപങ്ങളില്‍ ഭഗവാന്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നു. രൂപം (താണ്ഡവമൂര്‍ത്തി) രൂപാരൂപം (ലിംഗമൂര്‍ത്തി), അരൂപം (ചിദംബരരഹസ്യം) എന്നിവയാണ് ഈ മൂന്നു രൂപങ്ങള്‍. ശിവഭഗവാന്റെ ക്ഷേത്രങ്ങളില്‍ പ്രസാദമായി ലഭിക്കുന്നത് വിഭൂതി അഥവാ ഭസ്മം ആണല്ലോ.

ഭസ്മം മൂന്നുതരത്തില്‍ ഉണ്ട്. ശാന്തകം, പൗഷ്ടിമം, കാമദം എന്നീ മൂന്നുതരത്തില്‍ വിഭൂതി ലഭ്യമാണ്. ബ്രഹ്മാവ്, വിഷ്ണു, മഹശ്വരന്‍ ഇവര്‍ മൂന്ന് പേര്‍ ചേര്‍ന്ന് ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്നു. ഇവര്‍ യഥാക്രമം സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ പ്രവൃത്തികള്‍ ചെയ്യുന്നു.

മൂന്ന് എന്ന സംഖ്യയുമായി ബന്ധപ്പെട്ടുള്ള മറ്റുചില വസ്തുതകള്‍ കൂടെ പരിശോധിക്കാം. ത്രിദേഹങ്ങളുമായി ബന്ധപ്പെട്ട് സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്. 'യോഗ' ഭാരതം ലോകത്തിന് സമ്മാനിച്ച ഒരു പുണ്യമാണ്. യോഗയുമായി ബന്ധപ്പെട്ട് അനുഷ്ഠിക്കുന്ന 'പ്രാണായാമം' മൂന്നു തരത്തിലുണ്ട്. രേചകം, പൂരകം, കുഭകം ഇവയാണ് ഈ മൂന്നു പ്രാണായാമങ്ങള്‍.

വേദഭാഗങ്ങള്‍ മൂന്നായി തരം തിരിക്കപ്പെട്ടിരിക്കുന്നു. ഇവ കര്‍മ്മഭാഗം, ഉപാസനാഭാഗം, ജ്ഞാനഭാഗം എന്നിവയാകുന്നു.
പ്രധാനമായും സത്വ, തമ, രജോ (രാജസം) എന്നിങ്ങനെ മൂന്നു ഗുണങ്ങള്‍ ആണുള്ളത്. ദുരിതങ്ങള്‍ പ്രധാനമായും പ്രവൃത്തികള്‍ ദൈവകോപം, ആധി ഭൗതികം എന്നീ മൂന്നു കാരണങ്ങളാല്‍ സംഭവിക്കുന്നു. ദൈവാനുഗ്രഹമുണ്ടെങ്കില്‍ ഏതുകാര്യവും സാധിക്കാമെന്നാണല്ലോ. കാര്യസാധ്യത്തെ സാദ്ധ്യം, കൃതസാദ്ധ്യം, അസാദ്ധ്യം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു.

എല്ലാ മംഗളകര്‍മ്മങ്ങള്‍ക്കും ഉപയോഗിക്കുന്ന ഒന്നാണല്ലോ വെറ്റില. വെറ്റിലയും മൂന്നുമായുള്ള ബന്ധം ശ്രദ്ധിക്കുക. വെറ്റിലയുടെ മൂന്നു ഭാഗങ്ങളില്‍ (തുമ്പത്ത്, മൂലത്തില്‍, ഞരമ്പുകളില്‍) പാപം, വ്യാധി, ബുദ്ധിശൂന്യത ഇവ കുടികൊള്ളുന്നു. അതുകൊണ്ട് തന്നെ വെറ്റില ഉപയോഗത്തിന് മുമ്പ് ഇവയെ നുളളി എറിയുന്നു. മൂന്ന് എന്ന സംഖ്യയുമായി ബന്ധപ്പെട്ട് ശ്രീകൃഷ്ണകഥകളില്‍ വേറിട്ടു നില്‍ക്കുന്ന ഭക്തിയാണ് 'ത്രിവക്ര'യുടേത്.

കംസന് കളഭക്കൂട്ട് ഏറ്റവും നന്നായും പ്രത്യേകമായും തയ്യാറാക്കുന്ന ദാസി, ശരീരത്തില്‍ മൂന്ന് വളവുകളുള്ള വിരൂപയായ ത്രിവക്ര പക്ഷേ, ശ്രീകൃഷ്ണഭഗവാന്റെ ഉത്തമ ഭക്തയായിരുന്നു.

ഭഗവാന്‍ ത്രിവക്രയുടെ ഭക്തിയില്‍ പ്രസാദിച്ച് അവരെ സുന്ദരിയായി മാറ്റുന്നു. കളങ്കമില്ലാത്ത ആത്മാര്‍ത്ഥ ഭക്തി ആരിലുണ്ടോ അവരില്‍ ഭഗവാന്‍ കരുണാകടാക്ഷം ചൊരിയുമെന്ന് ഈ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍ എന്നിങ്ങനെ (രാമത്രയം) മൂന്നവതാരങ്ങളാണ് രാമനാമത്തില്‍ ഭഗവാന്‍ സ്വീകരിച്ചിട്ടുള്ളത്.

ത്രയം എന്നതും മൂന്നുമായി ബന്ധപ്പെട്ടുള്ള ഒരുപദമാണ്. കവിത്രയം, ത്രൈലോക്യം, ആദിയായവ ഉദാഹരണങ്ങള്‍. മലയാളഭാഷയില്‍ ഉളളൂര്‍, വള്ളത്തോള്‍, കുമാരനാശാന്‍ എന്നിവര്‍ കവിത്രയമായി അറിയപ്പെടുന്നു. അതുപോലെ കര്‍ണ്ണാടക സംഗീതത്തിലെ ത്രയമാണ് ത്യാഗരാജസ്വാമികള്‍, പുരന്ദരദാസന്‍, മുത്തുസ്വാമി ദീക്ഷിതര്‍ എന്നിവര്‍. വിഷ്ണു ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന ഒരു പ്രസാദമാണ് തൃമധുരം (മൂന്ന് മധുരങ്ങള്‍ ഒന്നിക്കുന്നത്).

ത്രിപുരസംഹാരം എന്നാല്‍ കമലന്‍, കമലാക്ഷന്‍, വിദ്യുത്മാലി എന്നീ മൂന്ന് രാക്ഷസന്മാരെ മഹാദേവന്‍ സംഹരിച്ച കഥയാണ്. വെറുമൊരു അസുരസംഹാരത്തിനുപ്പുറം അഹങ്കാരം, കര്‍മ്മം, മായ എന്നീ മൂന്നു കോട്ടകളെയും പ്രതീകാത്മകമായി നശിപ്പിച്ച യുദ്ധം കൂടിയാണത്.

തീര്‍ത്ഥയാത്രാ സംബന്ധമായി പ്രാധാന്യമുള്ളതാണ് ത്രിസ്ഥലികള്‍. ഭാരതത്തിലെ പ്രധാനപ്പെട്ട മൂന്നു തീര്‍ത്ഥാടന കേന്ദ്രങ്ങളെ (പ്രയാഗ്, കാശി, ഗയ) ചേത്ത് ത്രിസ്ഥലി എന്നറിയപ്പെടുന്നുണ്ട്. കേരളത്തിലും 'ത്രിസ്ഥലി' എന്ന പേരില്‍ പ്രശസ്തമായ സ്ഥലങ്ങളുണ്ട്.

നിത്യജീവിതത്തിലും ആത്മീയ, ആദ്ധ്യാത്മിക കാര്യങ്ങളിലെന്നപോലെ മറ്റു മേഖലകളിലും ഈ സംഖ്യയ്ക്ക് ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. ത്രികോണം, ത്രിമാനം ( 3 ഡി) എന്നിവ ഗണിതശാസ്ത്രവുമായി ഈ സംഖ്യയേ ബന്ധിപ്പിക്കുന്നു.

ഓരോ സംഖ്യയും നമ്മുടെ സംസ്‌ക്കാരവുമായി എങ്ങനെയൊക്കെ ബന്ധപ്പെട്ടിരിക്കുന്നുവെന്നത് തികച്ചും വിജ്ഞാനപ്രദവും കൗതുകകരവുമാണ്. ഈ സംഖ്യയ്ക്ക് മറ്റൊരു പ്രത്യേകതയും ഉണ്ട്. നാട്ടിന്‍പുറങ്ങളില്‍ വായ്‌മൊഴിയായി അറിയപ്പെടുന്ന ഒരു ചൊല്ലുണ്ട്.

''ഒന്നില്‍ പിഴച്ചാല്‍ മൂന്ന്.'' നാം കഠിനമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുമ്പോള്‍ എപ്പോഴും വിജയം ഒപ്പമുണ്ടാവണമെന്നില്ല. പരാജയങ്ങളില്‍ തളരാതെ വീണ്ടും ശ്രമിച്ച് ആത്മവിശ്വാസത്തോടെ മുമ്പോട്ടു പോയി ജീവിതവിജയം കൈവരിക്കാമെന്ന് ഈ സംഖ്യ പരോക്ഷമായി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഡോ. രാജീവ് എന്‍.
(അസോസിയേറ്റ് പ്രൊഫസര്‍)
ഫോണ്‍: 9633694538

Ads by Google
Ads by Google
Loading...
TRENDING NOW