Thursday, June 27, 2019 Last Updated 5 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 11.23 AM

'ബഹിരാകാശത്തു നിന്നും നോക്കുമ്പോള്‍ ഇന്ത്യ എങ്ങിനെ ? ഒരു സംശയവും ഇല്ലാതെ പറയാന്‍ സാധിക്കും ലോകത്തിലെ തന്നെ ഏറ്റവും മികച്ചതെന്ന്.' സ്വതന്ത്രഭാരതത്തിലെ ഏറ്റവും ചരിത്രപ്രധാനമായ ഈ സംഭാഷണം 35 വയസ്സിലേക്ക്‌

 Indira Gandhi, Rakesh Sharma

'ബഹിരാകാശത്തു നിന്നും നോക്കുമ്പോള്‍ ഇന്ത്യ എങ്ങിനെ ? ഒരു സംശയവും ഇല്ലാതെ പറയാന്‍ സാധിക്കും ലോകത്തിലെ തന്നെ ഏറ്റവും മികച്ചതെന്ന്.' സ്വതന്ത്രഭാരതത്തിലെ ഏറ്റവും ചരിത്രപ്രധാനമായ ഈ സംഭാഷണത്തിന് ഇന്ന് 35 വയസ്സു തികയുകയാണ്.

സംഭാഷണത്തിന്റെ ഒരറ്റത്ത് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും മറുഭാഗത്ത് വ്യോമസേന പൈലറ്റും ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികനുമായ ആയിരുന്ന രാകേഷ് ശര്‍മ്മയുമാണുള്ളത്.

1984 ഏപ്രില്‍ മാസം രണ്ടാം തിയതിയാണ് ശര്‍മ്മ ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികനെന്ന പദവിയിലെത്തുന്നത്. സോവിയേറ്റ് റോക്കറ്റായ സോയുസ് ടി- 11 എന്ന റോക്കറ്റിലാണ് അദ്ദേഹം ബഹകരാകാശം തൊട്ടത്.

സോവിയെറ്റ് യുണിയന്റെ രണ്ട് സഹബഹിരാകാശ യാത്രികര്‍ക്കൊപ്പമാണ് അദ്ദേഹം കുതിച്ചത്. സോവിയേറ്റ് ഇന്റര്‍ കോസ്‌മോസ് സ്‌പെയ്‌സ് പ്രോഗ്രാമിന്റെ ഭാഗമായാണ് ശര്‍മ്മയുടെ യാത്രയുണ്ടായത്.

സല്യൂട്ട് 7 എന്ന ബഹിരാകാശ നിലയത്തില്‍ ഏഴ് ദിവസവും 21 മണിക്കൂറും 40 മിനിട്ടുമാണ് ശര്‍മ്മ ചിലവഴിച്ചത്. ബഹിരാകാശ നിലയത്തില്‍ വച്ച് അദ്ദേഹം ജീവശാസ്ത്രത്തിലും മെറ്റീരിയല്‍ പ്രോസസിങ്ങിലും ഭൗമ പര്യവേഷണത്തിലുമടക്കം നിരവധി പരീക്ഷണങ്ങളും ഈ കാലയളവില്‍ നടത്തിയിട്ടുണ്ട്.

 Indira Gandhi, Rakesh Sharma

ബഹിരാകാശത്തുവച്ച് ഇന്ത്യന്‍ ഭക്ഷണവും അദ്ദേഹം സഹപര്യവേഷകര്‍ക്ക് നല്‍കുകയും ചെയ്തിരുന്നുവെന്ന് പിന്നീട് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇതിന് പുറമെ ബഹിരാകാശ യാത്രക്കിടെ ഉണ്ടാകുന്ന ശാരീരക അസ്വസ്ഥതകള്‍ക്ക് പരിഹാരമായി യോഗ അടക്കമുള്ള ചെയ്യുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

'രാജ്യത്തിന്റെ കണ്ണുകള്‍ മുഴുവനും അങ്ങയിലാണ് അതിനൊപ്പം അങ്ങയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു'വെന്നും ബഹിരാകാശത്ത് നിന്നും ബന്ധപ്പെട്ട രാകേഷ് ശര്‍മ്മയെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി പറഞ്ഞത്.

 Indira Gandhi, Rakesh Sharma

തിരികെ എത്തിയ ശര്‍മ്മയ്ക്ക് അശോക ചക്ര അടക്കമുള്ള പുരസ്‌കാരം നല്‍കി അംഗീകരിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം സോവിയേറ്റ് യൂണിയന്റെ നായകന്‍ എന്നാണ് പേര് നല്‍കി ആദരിക്കുകയും ചെയ്തു. തിരികെ എത്തിയതിന് ശേഷം അദ്ദേഹം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സിന്റെ ടെസ്റ്റ് പൈലറ്റായി ചേരുകയും ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW