Wednesday, June 19, 2019 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 02.27 PM

വയനാട്ടില്‍ തുഷാര്‍ തന്നെ ; ഒടുവില്‍ അമിത്ഷായുടെ പ്രഖ്യാപനമെത്തി

uploads/news/2019/04/298578/thushar-vellappally.jpg

കല്‍പ്പറ്റ : വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ട്വിറ്ററിലൂടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.

തുഷാറിന് നല്‍കിയിരുന്ന തൃശ്ശൂര്‍ സീറ്റ് ബിജെപി ഏറ്റെടുക്കാനാണ് സാധ്യത. തൃശ്ശൂരിലേക്ക് എം.ടി.രമേശിനെ പരിഗണിച്ചിരുന്നെങ്കിലും താല്‍പര്യമില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയാണ്.

ടോം വടക്കന്റെ പേരും പരിഗണനയിലുണ്ട്. ബിജെപി ദേശീയ നേതൃത്വമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോഴും രാഹുലിന്റെ തീരുമാനം അനുസരിച്ച് ഇക്കാര്യത്തില്‍ ഭേദഗതി ഉണ്ടാകുമെന്ന് എന്‍ഡിഎ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, ശക്തമായ പോരാട്ടം കാഴ്ച വയ്ക്കുമെന്ന് തുഷാര്‍ വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
TRENDING NOW