Tuesday, June 25, 2019 Last Updated 8 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 11.12 AM

'പട്ടിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സ്‌പെല്ലിംഗ്‌കൊണ്ട് ഭയങ്കര ബഹളമായിരുന്നു; മികവില്ലാത്ത സംവിധാനവും അപാകതകള്‍ നിറഞ്ഞ തിരക്കഥയും; സിനിമ കണ്ടപ്പോള്‍ ഉറക്കം വന്നു'; ലൂസിഫറിന് വിമര്‍ശന കുറിപ്പ്

lucifer movie review

സിനിമ പ്രേമികള്‍ ആഘോഷമാക്കുകയാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍. ചിത്രത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. പുറത്തെത്തിയ റിവ്യൂകളില്‍ എല്ലാം നല്ലത് മാത്രമേ പറഞ്ഞിട്ടൊള്ളു. ഇതിനിടെ ചിത്രത്തെ വിമര്‍ശിച്ച് ഒരു റിവ്യു ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത്. ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സെലീന ഫെര്‍ണാണ്ടസിന്റേതാണ് വ്യത്യ,്ത റിവ്യൂ.

തികച്ചും അഹസനീയമായ സിനിമയാണ് ലൂസിഫറെന്നും ലാലേട്ടന്റെ മാജിക് തെലുങ്കിലെ മഹേഷ് ബാബു തോറ്റുപോകുന്നതാണെന്നും മികവില്ലാത്ത സംവിധാനവും അപാകതകള്‍ നിറഞ്ഞ തിരക്കഥയുമാണ് ചിത്രത്തിലെന്ന് മൂന്ന് മണിക്കൂറോളം സമയവും പൈസയും കളഞ്ഞ് സിനിമ കാണുന്നവര്‍ അറിയാതെ പോകരുതെന്നും ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സെലീന ഫെര്‍ണാണ്ടസിന്റെ കുറിപ്പ് വായിക്കാം:

''പ്രിയ കൂട്ടുകാരേ, എന്തിനേയും ഏതിനേയും വിമര്‍ശിക്കുക എന്നൊരു രീതിയൊന്നും എനിക്കില്ല. എങ്കിലും അനുഭവപ്പെട്ട ഒരു കാര്യം പറയട്ടെ, ട്രോളന്മാരെപ്പോലും കൂട്ടുപിടിച്ച് തള്ളി മറിച്ച് പെരുപ്പിച്ച് കാണിച്ച് എന്തിനാണ് ഈ അക്രമം സാധാരണക്കാരോട് കാണിക്കുന്നത്? മൂന്നു മണിക്കൂറോളം സമയവും പൈസയും കളഞ്ഞ് സിനിമ കാണുന്നവരെ ആരും അറിയാതെ പോകരുത്. തികച്ചും അസഹിനീയമായ ഒരു സിനിമ, വെടിയും പുകയും മാത്രം. മോഹന്‍ലാല്‍ ദൈവമായവര്‍ക്ക് ആകാം, പക്ഷേ ഇവിടെ ബാക്കിയുള്ളവര്‍ ഉണ്ട്. ലാലേട്ടന്റെ മാജിക്ക് കണ്ടു, തെലുങ്കിലെ മഹേഷ് ബാബു തോറ്റുപോകും. മൊത്തത്തില്‍ സിനിമ ക്‌ളീഷേയാണ്, അതിനുപുറമേ മികവില്ലാത്ത സംവിധാനം, അപാകതകള്‍ നിറഞ്ഞ തിരക്കഥ, ലക്ഷ്യമില്ലാത്തതും ജീവനില്ലാത്തതുമായ കഥ, റോളില്ലാത്ത പ്രമുഖ നടീ നടന്മാര്‍. പോരാത്തതിന് അവസരോചിതമല്ലാത്തതും ആലോസരമായ സംഗീതമുള്ളതുമായ ഒരു ഐറ്റം ഡാന്‍സും. മോഹന്‍ലാല്‍ എന്ന നടനോട്, സ്വരം നന്നായതല്ലേ? ഇനി പാട്ട് നിര്‍ത്തിക്കൂടെ?

ട്രോളന്മാരെയും വിലക്ക് വാങ്ങുന്ന കാലം, 'ഇതൊരു ചെറിയ സിനിമയാണെ'ന്ന് പ്രിദ്വീരാജ് പറഞ്ഞത് ട്രോള്‍ വിഷയമാക്കി വിവിധ ഗ്രൂപ്പുകള്‍വഴിയും പേജുകള്‍ വഴിയും ട്രോളുകള്‍ നിറഞ്ഞാടി. സ്ത്രീകളും കുട്ടികളും ഫാന്‌സുകാരും വിമര്‍ശകരും എല്ലാവരും ഒരുപോലെ വിശ്വസിച്ചു.
സിനിമ കാണാത്ത താന്‍ പോലുമറിയാതെ തന്നെക്കൊണ്ടുതന്നെ പ്രമോട്ട് ചെയ്യിപ്പിക്കുന്ന സൈക്കോളജിക്കല്‍ മൂവ്.

ശരിയാണ് മുണ്ടുമടക്കുന്ന മോഹന്‍ലാലിനെ ആളുകള്‍ ഇഷ്ട്ടപ്പെട്ടിട്ടുണ്ട്, എന്നാല്‍ ഇവിടെയോ, അതിനുവേണ്ടി കുറയെ സീനുകള്‍ കെട്ടിച്ചമച്ചു, അതും ഒരു ഫീലുമില്ലാതെ. സത്യം പറയാം സിനിമ കണ്ടപ്പോള്‍ ഉറക്കം വന്നു. ട്രെയിലറില്‍ കാണുന്നതിനുമപ്പുറം ഒരു കഥയുണ്ടാകുമെന്ന് കരുതി, എന്നാല്‍ തികഞ്ഞ നിരാശ മാത്രം. പ്രതികരിക്കുന്നവരെ/ വിമര്‍ശിക്കുന്നവരെ തെറിവിളിക്കാം എന്നാലും സിനിമ നല്ലതാകുന്നില്ല.

അനാവശ്യ കഥാപാത്രങ്ങള്‍:
പ്രിദ്വീരാജ്, ടോവിനോ, ജോണ് വിജയ്, നന്ദു, ബാല, ശിവാജി ഗുരുവായൂര്‍, ഇന്ദ്രജിത്ത്, ആദില്‍ ഇബ്രാഹിം, നൈല ഉഷ, ഷാജോണ്, സായ്കുമാര്‍, ബൈജു, ഷാന്‍ റോമി, ശ്ശിവാദാ നായര്‍.

നന്നായി അഭിനയിച്ചവര്‍ വിവേക് ഒബ്രോയ്, മഞ്ജുവാര്യര്‍, സാനിയ ഇയ്യപ്പന്‍

My Rating 1.6/5

സിനിമകളെ നന്നായി വിലയിരുത്തുന്ന സിനിമ കണ്ടവരോട് മാത്രം ചോദിച്ചിട്ട് ഈ സിനിമക്ക് പോവുക

പട്ടിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സ്‌പെല്ലിംഗ്‌കൊണ്ട് ഭയങ്കര ബഹളമായിരുന്നു????

'L'

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW