Tuesday, April 23, 2019 Last Updated 6 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 30 Mar 2019 12.16 PM

സൗദിയിൽ വിദേശികളുടെ ബന്ധുക്കളുടെ സന്ദർശക വിസ പുതുക്കണമെങ്കിൽ ഇൻഷുറൻസ് നിർബന്ധമാക്കി : കാലാവധി കഴിഞ്ഞാൽ 10,000 റിയാൽ പിഴ

uploads/news/2019/03/298134/Gulf300319.jpg

റിയാദ് : സൗദി അറേബ്യയിൽ വിദേശികളുടെ അടുത്ത ബന്ധുക്കളുടെ സന്ദർശക വിസ പുതുക്കണമെങ്കിൽ ഇൻഷുറൻസ് നിർബന്ധമാക്കി .സന്ദർശക വിസ സ്റ്റാമ്പ് ചെയ്യുമ്പോഴും സൗദിയിൽ നിന്ന് പുതുക്കുമ്പോഴും അടുത്ത കാലം വരെ ഇൻഷുറൻസ് എടുത്തിരുന്നത് ഇൻജാസ് വെബ്‌സൈറ്റ് വഴിയായിരുന്നു.

എന്നാൽ ഇടക്കാലത്ത് ഇൻഷുറൻസ് ഇല്ലാതെയും പുതുക്കാൻ സാധിക്കുമായിരുന്നു . എന്നാൽ രണ്ടാഴ്ച മുമ്പാണ് ജവാസാത്ത് ഡയറക്ടറേറ്റ് (പാസ് പോർട്ട് വിഭാഗം )സന്ദർശക വിസ പുതുക്കുന്നതിന് ഇൻഷുറൻസ് വീണ്ടും കർശനമാക്കിയത് .

ഇനി മുതൽ സന്ദർശക വിസ പുതുക്കണമെങ്കിൽ ഏഴ് കമ്പനികൾ വഴി മാത്രമാണ് അനുമതി നൽകിയിട്ടുള്ളത് വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ സർവീസ് പ്ലാറ്റ്‌ഫോം (ഇൻജാസ്) വഴി ഇനി മുതൽ ഇൻഷുറൻസ് എടുക്കേണ്ടതില്ലെന്നും അംഗീകൃത കമ്പനികളുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കി അബ്ശിർ വഴി പുതുക്കുകയാണ് വേണ്ടതെന്നും കൗൺസിൽ ഫോർ കോഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് (സി.സി.എച്ച്.ഐ) അറിയിച്ചു. ബൂപാ അറേബ്യ, അക്‌സാ, വലാ ,തആവുനിയ്യ, അറേബ്യൻ ഷീൽഡ്, അലൈഡ് കോഓപറേറ്റീവ് ഇൻഷുറൻസ്, തകാഫുൽ അൽറാജ്ഹി എന്നീ ഇൻഷുറൻസ് കമ്പനികൾക്കാണ് സന്ദർശക വിസയുടെ കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള ഇൻഷുറൻസ് പോളിസി നൽകാൻ അനുമതി ലഭിച്ചിട്ടുള്ളത് . ഇൻഷുറൻസ് നടപടി ക്രമങ്ങൾ ഒരു ദിവസം കൊണ്ടു തന്നെ പൂർത്തിയാക്കാനാകും.
.
അടുത്ത ബന്ധുക്കൾക്ക് ഫാമിലി വിസിറ്റ് വിസക്ക് അപേക്ഷിക്കുന്ന സമയത്ത് ഒരു മാസം, മൂന്നു മാസം എന്നിങ്ങനെയാണ് സൗദിയിൽ താമസിക്കാനുള്ള സമയപരിധി നൽകുന്നത് .

ഈ സമയപരിധി അവസാനിക്കുന്ന പക്ഷം വിസ കൊണ്ടുവന്ന വ്യക്തിക്ക് അദ്ദേഹത്തിന്റെ അബ്ശിർ അക്കൗണ്ട് വഴി കാലാവധി ദീർഘിപ്പിക്കാനുള്ള അപേക്ഷ ജവാസാത്ത് വിഭാഗത്തിന് നൽകാൻ സാധിക്കും.

കാലാവധി അവസാനിക്കുന്നതിന് ഏഴു ദിവസം മുതൽ കാലാവധി കഴിഞ്ഞ് മൂന്നു ദിവസം വരെയുള്ള സമയത്താണ് ബാങ്ക് അക്കൗണ്ട് വഴി 100 റിയാൽ(1825 രൂപ ഏകദേശ കണക്കിൽ )അടച്ച് വിസ ദീർഘിപ്പിക്കുന്നതിനുള്ള അപേക്ഷ നൽകേണ്ടത്.

കാലാവധി ദീർഘിപ്പിക്കാതെ സന്ദർശക വിസയിൽ കൊണ്ടുവരുന്നവരെ താമസിക്കാൻ അനുവദിച്ചാൽ അവരെ കൊണ്ടുവന്നവർക്ക് 10,000 റിയാൽ വരെ പിഴ അടയ്‌ക്കേണ്ടിവരും.

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Saturday 30 Mar 2019 12.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW