Saturday, June 15, 2019 Last Updated 36 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 28 Mar 2019 05.02 PM

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി സരിത എസ്. നായര്‍

uploads/news/2019/03/297715/saritha.jpg

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി സരിത എസ്. നായര്‍. എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡനെതിരെ മത്സരിക്കുമെന്ന് സരിത അറിയിച്ചു. മത്സരിക്കുന്നതിന്റെ ഭാഗമായി എറണാകുളം കലക്്‌ട്രേറ്റിലെത്തി സരിത നാമനിര്‍ദ്ദേശ പത്രിക വാങ്ങി. സോളാര്‍ കേസിന്റെ ഭാഗമായി ആരോപണവിധേയരുടെ പട്ടികയിലുള്ള ഹൈബിയാണ് എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. സരിത മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ സോളാര്‍ വിവാദമാണെന്നാണ് സൂചന.

പന്ത്രണ്ടോളം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇമെയില്‍ വഴിയും ഫാക്‌സ് വഴിയും നിരവധി പരാതികള്‍ നല്‍കിയിട്ടും ഒരു വര്‍ഷമായി ഒരു പ്രതികരണവുമില്ലെന്ന് സരിത പറഞ്ഞു. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്നും സരിത ചോദിച്ചു.

എല്ലാ തിരഞ്ഞെടുപ്പ് കാലത്തും തട്ടിപ്പുകാരി എന്ന് പറഞ്ഞ് പാര്‍ട്ടിക്കാര്‍ തന്നെ ആക്ഷേപിക്കുകയാണ്. തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രാഥമികാന്വേഷണം നടത്തി എഫ്.ഐ.ആര്‍ ഇട്ട ആളുകള്‍ വരെ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഈ നടപടിയെ ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും സരിത പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW