Wednesday, April 17, 2019 Last Updated 57 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 28 Mar 2019 01.51 PM

വസ്ത്രങ്ങള്‍ ഇസ്തിരിയിടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്

uploads/news/2019/03/297698/IroningClothes280319.jpg

1. ഇസ്തിരിയിടാന്‍ ഉപയോഗിക്കുന്ന ബോര്‍ഡ് മുഴുവനായും ഓരോ തുണിക്കും ഉപയോഗിക്കുക. ബോര്‍ഡിന്റെ കനം കുറഞ്ഞ വശത്ത് വച്ച് കയ്യുടെ ഭാഗത്തെ ചുളിവ് നിവര്‍ത്താന്‍ എളുപ്പമാണ്. ബോര്‍ഡില്‍ മറ്റു തുണികള്‍ തൂക്കിയിടരുത്. ഒരു സമയം ഒരു തുണി മാത്രം ബോര്‍ഡില്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക.

2. തേപ്പ് പെട്ടിക്ക് ചൂടുകൂടിയിട്ട് തുണിയില്‍ ഉണ്ടായ പാടുകള്‍ മാറ്റാന്‍ ഒരു എളുപ്പവഴിയുണ്ട്. ഒരു പാത്രത്തില്‍ കുറച്ച് വെളുത്ത വിനാഗിരി എടുക്കുക. ഒരു വൃത്തിയുള്ള തുണി അതില്‍ മുക്കി പാട് തുടച്ചു വൃത്തിയാക്കുക. പാട് മുഴുവനായും മാഞ്ഞു പോകുന്നതു വരെ തുടക്കണം. ഓരോ തവണയും തുണിയുടെ വൃത്തിയുള്ള പ്രതലം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ കറുത്തനിറം പടര്‍ന്നു പിടിക്കും. അവസാനം തണുത്ത വെള്ളം കൊണ്ട് തുടക്കുക.

3. തുണിയിലെ അലങ്കാരങ്ങളുടെ മീതെ ഇസ്തിരിയിടരുത്. ബട്ടണുകളിലും സിബുകളിലും ഇസ്തിരിയിടരുത്. അതു പോലെ തന്നെ സ്വീക്വന്‍സ്, നേര്‍ത്ത ലേസുകള്‍ എന്നിവ ഒഴിവാക്കണം. നിര്‍ബന്ധമാണെങ്കില്‍ തുണി മറിച്ചിട്ട് നേരിയ ചൂടില്‍ ഇസ്തിരിയിടുക.

4. ഇരുണ്ടനിറമുള്ള തുണികള്‍ മറിച്ചിട്ട് ഇസ്തിരിയിടുക. ഇസ്തിരിയിടുമ്പോള്‍ തുണികളില്‍ വരുന്ന തിളക്കം ഒഴിവാക്കാം. ഈ തിളക്കം ഇസ്തിരിപ്പെട്ടിയുടെ ചൂടു കാരണമാണുണ്ടാവുന്നത്. മറിച്ചിട്ട് ഇസ്തിരിയിടുന്നത് തുണിയുടെ ആയുസ്സ് വര്‍ദ്ധിക്കാനും ഭംഗി നിലനില്‍ക്കാനും സഹായിക്കും.

5. ധാരാളം ഞൊറികളുള്ള ഡ്രസ്സ് തേക്കുമ്പോള്‍ ഹെയര്‍ പിന്നുകള്‍ ഉപയോഗിച്ച് ഞൊറികള്‍ യഥാസ്ഥാനം ഉറപ്പിച്ചിട്ട് ഇസ്തിരിയിടുക. അത് ഞൊറികളെപ്പറ്റിയുള്ള വേവലാതി ഇല്ലാതെ ഇസ്തിരിയിടാന്‍ സഹായിക്കും. ജോലി വേഗം തീരുകയും ചെയ്യും.

6. ഇസ്തിരിയിടാന്‍ ഉപയോഗിക്കുന്ന മേശ അല്ലെങ്കില്‍ ബോര്‍ഡ് ഇസ്തിരിയിടുന്ന ആളുടെ ഉയരത്തിന് ആനുപാതികമായിരിക്കണം. വല്ലാതെ കുനിഞ്ഞ് നില്‍ക്കുന്നത് നടുവേദനയുണ്ടാക്കും. ചുവടു കട്ടിയുള്ള റബ്ബര്‍ ചെരിപ്പ് ധരിക്കുന്നത് നല്ലതാണ്.

7. കഴിയുന്നിടത്തോളം തുണിയുടെ ഒരു ഭാഗം മാത്രം ഇസ്തിരിയിടുക. എല്ലാ ദിവസവും ഉപയോഗിക്കുന്ന തുണികള്‍ ഇസ്തിരിയിടേണ്ട ആവശ്യമില്ല. കൂടുതലായി ഇസ്തിരിയിടുന്നത് തുണിയുടെ ആയുസ്സ് കുറക്കും. ഒരു ഭാഗം മാത്രം ഇസ്തിരിയിട്ട തുണികള്‍ നല്ല വൃത്തിയായി കാണപ്പെടുന്നുവെങ്കില്‍ ഒരു കാരണവശാലും മറുഭാഗം തേക്കണ്ട.

Ads by Google
Thursday 28 Mar 2019 01.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW