Monday, June 24, 2019 Last Updated 1 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Mar 2019 02.37 PM

രാഹുല്‍ അല്ല.. ഉമ്മ പറഞ്ഞല്ലോ സിദ്ദിഖ് ആണ് സ്ഥാനാര്‍ത്ഥീന്ന്... കുരുന്നിന്റെ വിദ്വേഷ്വം... കരച്ചിലായി മാറിയപ്പോള്‍

uploads/news/2019/03/297172/rahul.jpg

രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്ത വന്നതോടെ ദേശീയ പ്രാധാന്യമാണ് വയനാടിന് ലഭിച്ചത്. ഇതോടെ വോട്ടര്‍മാരും പ്രവര്‍ത്തകരും നിറഞ്ഞ ആവേശത്തിലായി. എന്നാല്‍, ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് നേതാക്കളെയും അണികളെയും പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായ വയനാട്ടില്‍ രാഹുലോ സിദ്ദിഖോ എന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും അക്കാര്യത്തില്‍ ഉറച്ച തീരുമാനമെടുത്ത് സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ് ഒരുകുഞ്ഞ്. വയനാട്ടില്‍ രാഹുലാണ് സ്ഥാനാര്‍ത്ഥിയെന്ന് പറയുമ്പോള്‍ ദേഷ്യത്തോടെ അമല്‍ എന്ന കുട്ടി പറയുന്ന മറുപടിയാണ് ഇപ്പോള്‍ ശ്രദ്ദേയമാകുന്നത്.

അല്ല, രാഹുല്‍ അല്ല.. ഉമ്മ പറഞ്ഞല്ലോ സിദ്ദിഖ് ആണ് സ്ഥാനാര്‍ത്ഥിയെന്ന്. അല്ല, രാഹുലാണെന്ന് വീണ്ടും പറയുമ്പോള്‍ ദേഷയത്തോടെ കരഞ്ഞുകൊണ്ടാണ് അവന്‍ സിദ്ദിഖിനെ പിന്തുണയ്ക്കുന്നത്.

കുഞ്ഞാലിക്കുട്ടി പൊന്നാനിയിലല്ലേ എന്ന് ചോദിക്കുമ്പോള്‍ അല്ല, അവിടെ ഇ.ടിയാണെന്നും ഈ ബാലന്‍ പറയുന്നു. ഈ വീഡിയോ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സൈബര്‍ ഗ്രൂപ്പുകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. എത്രയും വേഗം വയനാട്ടിലെ സ്ഥാനാര്‍ത്ഥി ആരെന്ന് വ്യക്തമാക്കണമെന്ന ആവശ്യവും ഉയരുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW