Friday, July 19, 2019 Last Updated 17 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 05.44 PM

വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുന്നു; തീരുമാനം എടുത്തിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

Rahul Gandhi, Wayanad

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അനിശിചിതത്വം തുടരുന്നു. വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളോടാണ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.

രാവിലെ 11 മണിക്ക് നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെക്കുറിച്ച് മാത്രമാണ് ചര്‍ച്ച ചെയ്തത്. ഉച്ചയ്ക്ക് ശേഷമുള്ള യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമോ എന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വ്യക്തമാക്കി. കേരളത്തിലെ വികാരം ഉള്‍ക്കൊള്ളുന്നുവെന്നും അന്തിമ തീരുമാനം എടുത്ത ശേഷം അറിയിക്കാമെന്നും സുര്‍ജേവാല വ്യക്തമാക്കി.

പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറയില്ല. അമേഠിക്ക് പുറമെ രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് മത്സരിക്കുമെന്നോ ഇല്ലെന്നോ രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞില്ല. പ്രകടന പത്രികയിലെ വിശദാംശങ്ങള്‍ പറയാന്‍ വാര്‍ത്താ സമ്മേളനം വിളിച്ചതാണെന്നും മറ്റ് കാര്യങ്ങള്‍ പിന്നീട് പറയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW