Friday, April 19, 2019 Last Updated 25 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 23 Mar 2019 01.13 PM

സൗദിയിൽ പ്രസവാവധി നിഷേധിക്കപ്പെട്ട കോട്ടയം സ്വദേശിനിയായ നേഴ്‌സ് നിയമ പോരാട്ടങ്ങൾക്കൊടുവിൽ നാട്ടിലേക്ക് മടങ്ങി

uploads/news/2019/03/296525/Gulf230319a.jpg

റിയാദ് : സൗദി അറേബ്യയിലെ അബഹയിലുള്ള സ്വകാര്യ പോളിക്ലിനിക് അധികൃതരുടെ മാനസിക പീഡനങ്ങളെ തുടർന്ന് അവധി നിഷേധിക്കപ്പെട്ട് സൗദിയിൽ തന്നെ പ്രസവിക്കേണ്ട വന്ന കോട്ടയം ഉഴവൂർ സ്വദേശിനിയായ നഴ്സ് ടിന്റു സ്റ്റീഫൻ നിയമ പോരാട്ടങ്ങൾക്കൊടുവിൽ നാട്ടിലേക്ക് മടങ്ങി .
മൂന്ന് വർഷത്തെ കരാറിൽ സൗദിയിലെത്തിയ ടിന്റുവിന് അവകാശപ്പെട്ട വാർഷിക അവധി ആദ്യ വർഷത്തിൽ തന്നെ മാനേജ്‌മെന്റ് നിഷേധിച്ചിരുന്നു.

വിവാഹ ആവശ്യത്തിന് പോലും നാട്ടിലേക്ക് വിടാൻ തയ്യാറാവാതിരുന്ന മാനേജ്‌മെന്റിനോട് ആത്മഹത്യാ ഭീഷണി പോലും മുഴക്കിയാണ് അന്ന് നാട്ടിലെത്താൻ സാധിച്ചത് .

പ്രസവാവധി അനുവദിച്ചു തരണമെന്ന് മാസങ്ങൾക്കു മുമ്പ് തന്നെ മാനേജ്‌മെന്റിനോട് ടിന്റു അഭ്യർത്ഥിച്ചിരുന്നു. പരിഗണിക്കാമെന്ന് ആദ്യ ഘട്ടത്തിൽ ഉറപ്പു പറഞ്ഞ മാനേജ്‌മെന്റ് പിന്നീട് വാക്കു മാറ്റുകയായിരുന്നു.ടിന്റു ഇതിനിടയിൽ സൗദിയിൽ വെച്ച് ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു .

തനിക്കു യാത്ര നിഷേധിക്കപ്പെടുന്നു എന്ന് മനസ്സിലാക്കിയ ഘട്ടത്തിൽ ടിന്റു ഇന്ത്യൻ എംബസിയുടെ സഹായം അഭ്യർത്ഥിക്കുകകയും . എംബസ്സിയുടെ നിർദ്ദേശപ്രകാരം ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ടിന്റുവിന് ആവശ്യമായ സഹായങ്ങൾ നൽകാനായി കോൺസുലേറ്റിന്റെ ജീവകാരുണ്യ പ്രവർത്തന കമ്മിറ്റി അംഗങ്ങളും ഖമീസിലെ സാമൂഹിക പ്രവർത്തകരുമായ ബിജു നായർ, അഷ്‌റഫ് കുറ്റിച്ചൽ എന്നിവരെ ചുമതലപ്പെടുത്തി.

ഇവർ മാനേജ്‌മെന്റുമായി നടത്തിയ ചർച്ചക്കൊടുവിൽ മാനേജ്‌മെന്റിന്റെ ആവശ്യപ്രകാരം 30,000 റിയാലിന്റെ ഗാരന്റിയും മറ്റൊരു ക്ലിനിക്കിൽ നിന്ന് നഴ്‌സിനെയും ടിന്റുവിന് പകരമായി തരപ്പെടുത്തി കൊടുത്തു.

സ്പോൺസറുടെ തുടർച്ചയായ നിസ്സഹകരണത്തെ തുടർന്ന് അബഹ ഗവർണ്ണറേയും മനുഷ്യാവകാശ കമ്മീഷനേയും സമീപിച്ചു.
ടിന്റുവിനെ ഹുറൂബാക്കിയും(സ്പോൺസറിൽ നിന്ന് ഒളിച്ചോടിയതായി പ്രഖ്യാപിക്കുക ) വിമാനാത്താവളത്തിൽ നിന്ന് പോലീസിനെ ഉപയോഗിച്ച് തിരിച്ചിറക്കിയും ലേബർ ഓഫീസിലും കോടതിയിലും കേസ് കൊടുത്തും തന്ത്രങ്ങൾ പ്രയോഗിച്ചപ്പോൾ ഒരിക്കലും പെട്ടെന്ന് സാധ്യമാകില്ലെന്ന് കരുതിയ ടിന്റുവിന്റെ തിരിച്ചു പോക്ക്സാമൂഹിക പ്രവർത്തകരായ അഷറഫ്‌ കുറ്റിച്ചലും ബിജു നായരും സാധ്യമാക്കിയത് ജിദ്ദ കോൺസുലേറ്റിന്റെയും, അബഹ ഗവർണറേറ്റിന്റെയും, ജവാസാത്ത് ഡയറക്ടറേറ്റിന്റെയും മനുഷ്യാവകാശ കമ്മീഷന്റെയും സഹായത്തോടെയാണ്.

തുടർന്ന് രണ്ടു ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകണമെന്ന് ഗവർണ്ണറുടെ ഓഫീസ് ജവാസാത്ത് ഡയറക്ടർ ജനറലിന് നിർദ്ദേശം നൽകി.അതിനൊപ്പം തന്നെ ടിന്റുവിന്റെ നിഷേധിക്കപ്പെട്ട അവകാശങ്ങളും ആരോഗ്യസ്ഥിതിയും മനുഷ്യാവകാശ കമ്മീഷനെയും ധരിപ്പിച്ചു.

തുടർന്ന് മനുഷ്യാവകാശ കമ്മീഷനും ജവാസാത്ത് മേധാവിയും സംയുക്തമായി ടിന്റുവിന്റെ സ്‌പോൺസറെ വിളിച്ചു വരുത്തുകയും രണ്ടു ദിവസത്തിനകം എക്സിറ്റ് വിസ നൽകണമെന്നും അറിയിച്ചു . തുടർന്ന് ഫൈനൽ എക്സിറ്റ് നൽകാൻ സ്പോൺസർ നിർബന്ധിതനാവുകയായിരുന്നു.ഇന്നലെ രാത്രി കൈക്കുഞ്ഞുമായി ടിന്റു സ്റ്റീഫൻ തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു നാട്ടിലേക്ക് മടങ്ങി.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Saturday 23 Mar 2019 01.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW