Saturday, June 29, 2019 Last Updated 51 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 21 Mar 2019 04.55 PM

കൊല്ലത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ പോക്‌സോ ചുമത്തി

Pocso case,  Kollam, Kidnap case

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ പതിമൂന്ന് കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി. അതേസമയം കേസില്‍ പെണ്‍കുട്ടികളെയും പ്രതികളെയും കണ്ടെത്താന്‍ കേരളാ പോലീസ് ബാംഗ്ലൂര്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. പ്രതി റോഷന്‍ പെണ്‍കുട്ടിയുമായി ബാംഗ്ലൂരുവിലേക്ക് കടന്നുവെന്നാണ് വിവരം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയാണ് 13 കാരിയെ തട്ടിക്കൊണ്ടു പോയത്. തടയാന്‍ മാതാപിതാക്കള്‍ ശ്രമം നടത്തിയെങ്കിലും ഇവരെ മര്‍ദ്ദിച്ച് അവശരാക്കുകയായിരുന്നു. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW