Saturday, June 22, 2019 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Mar 2019 04.54 PM

സന്തോഷകരമായ വിവാഹ ജീവിതത്തിന് ഫെങ്ഷൂയി

''തെക്ക് പടിഞ്ഞാറ് ഒരുവിധത്തിലുമുള്ള ബന്ധനങ്ങളും പാടില്ല. തെക്ക് പടിഞ്ഞാറ് മുറിഞ്ഞുപോകുന്നതും നല്ലതല്ല. അങ്ങനെയുള്ളയിടത്ത് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വിവാഹ തടസ്സങ്ങള്‍ നേരിടും.''
uploads/news/2019/03/295619/joythi190319a.jpg

വിവാഹജീവിതം മെച്ചപ്പെടുന്നതിന് ഫെങ്ഷൂയില്‍ പല മാര്‍ഗങ്ങളുമുണ്ട്. പ്രധാനമായി വീടിന്റെ തെക്ക് പടിഞ്ഞാറ് ദിക്കാണ് ദാമ്പത്യത്തിന്റെ ദിക്ക്. ഈ ദിക്കിനെ വേണ്ട വിധത്തില്‍ ക്രമീകരിക്കുകവഴി ദാമ്പത്യ ഐക്യം വന്നുചേരുന്നു.

തെക്ക് പടിഞ്ഞാറ് ഒരുവിധത്തിലുമുള്ള ബന്ധനങ്ങളും പാടില്ല. തെക്ക് പടിഞ്ഞാറ് മുറിഞ്ഞുപോകുന്നതും നല്ലതല്ല. അങ്ങനെയുള്ളയിടത്ത് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വിവാഹ തടസ്സങ്ങള്‍ നേരിടും. വീടിന്റെ ലിവിംഗ് റൂമിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു വലിയ മണ്‍കുടം സ്ഥാപിച്ച് ഉത്തേജിപ്പിക്കുക.

ദാമ്പത്യജീവിതം സുഖമാക്കുന്നതിന് വേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍

1. ബെഡ് റൂം വളരെ വൃത്തിയുളളതും പൊടിപടലങ്ങള്‍ ഒന്നുമില്ലാത്തതും പിങ്ക് കളര്‍, റെഡ് കളര്‍ എന്നിവകൊണ്ട് അലങ്കരിച്ചതുമായിരിക്കണം.
റെഡ് കളര്‍ ക്ലോക്ക് സ്ഥാപിക്കുക.
2. ബെഡ് റൂമിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സന്തോഷത്തോടെ ഇരിക്കുന്ന ദമ്പതിമാരുടെ ഫോട്ടോ സ്ഥാപിക്കുക.

uploads/news/2019/03/295619/joythi190319ab.jpg

3. തെക്ക് പടിഞ്ഞാറ് ഭാഗത്ത് മഞ്ഞ ഫ്‌ളവര്‍; മണ്‍പാത്രത്തില്‍ സ്ഥാപിക്കുക.
4. മന്ദാരിന്‍ താറാവ്, റെഡ് പിയോണി ഇവ തെക്ക് പടിഞ്ഞാറ് സ്ഥാപിക്കുക.
5. കളറോടുകൂടിയ ചിത്ര ശലഭങ്ങളുടെ സിമ്പലുകള്‍ സ്ഥാപിക്കുക.

തെക്ക് പടിഞ്ഞാറ് കിടപ്പുമുറി ഉപയോഗിക്കുമ്പോള്‍ കിടക്കയുടെ നേരെ വാതിലുകള്‍ വരാതെ നോക്കണം. പൂന്തോട്ടത്തില്‍ ഈ ഭാഗത്ത് വലിയ കല്ലുകള്‍വച്ച് ലാന്‍ഡ്‌സ്‌കേപ്പ് ചെയ്യുന്നത് നല്ലതാണ്.

എം.എസ്. സ്വാമിയാര്‍
ആസ്‌ട്രോളജര്‍ ആന്‍ഡ് ഫെങ്ഷൂയി മാസ്റ്റര്‍
മൊ: 9447695408

Ads by Google
Ads by Google
Loading...
TRENDING NOW