Monday, June 24, 2019 Last Updated 18 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 18 Mar 2019 11.16 AM

'തൈമൂര്‍ പട്ടിണി കിടക്കുകയല്ല': വിമര്‍ശനങ്ങളില്‍ സഹിക്കെട്ട് കരീന

Kareena Kapoor,  Taimur Ali Khan

അച്ഛനമ്മമാരേക്കാള്‍ ആരാധകരുണ്ട് കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും മകന്‍ തൈമൂര്‍ അലി ഖാന്‍ എന്ന രണ്ടു വയസ്സുകാരന്. മകനെ നോക്കാത്ത അമ്മയാണ് കരീനയെന്നും കുഞ്ഞിനെ പട്ടിണിക്കിടുകയാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ഈയിടെ കരീനയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിച്ചിരിക്കുകയാണ് കരീന.

'' അവന്‍ പട്ടിണി കിടക്കുകയൊന്നുമല്ല. ശരിക്കും പറഞ്ഞാല്‍ അവനിപ്പോള്‍ കുറച്ചധികം ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്. അവന്‍ നന്നായി തടിക്കാനും തുടങ്ങിയിരിക്കുന്നു'' കരീന പറഞ്ഞു. പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ അര്‍ബാസ് ഖാന്റെ ചാറ്റ് ഷോയ്ക്കിടയിലാണ് കരീനയുടെ പ്രതികരണം.

തൈമൂറിനെ കുറിച്ച് അനാവശ്യ വാര്‍ത്തകള്‍ പരത്തുന്ന പാപ്പരാസികള്‍ക്കെതിരെയും കരീന പ്രതികരിച്ചു.'' ഇത്തരം മാധ്യമങ്ങളുടെ ചെയ്തികളില്‍ ആശ്്ചര്യം തോന്നുന്നു. ചിലപ്പോള്‍ അവര്‍ പരിധികള്‍ ലംഘിക്കുന്നു, പ്രത്യേകിച്ചും തൈമൂറിന്റെ കാര്യത്തില്‍. അവന്‍ എന്തു കഴിക്കുന്നു, അവന്‍ എവിടെ പോകുന്നു, ഇങ്ങനെ മാധ്യമങ്ങള്‍ അവനെ വിടാതെ പിന്തുടരുന്നു. വല്ലപ്പോഴുമാണെങ്കില്‍ കുഴപ്പമില്ല, പക്ഷേ ദിവസേന അവര്‍ ഇവനു പിറകെയാണ്'' കരീന പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW