Monday, May 20, 2019 Last Updated 9 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.38 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(15)

uploads/news/2019/03/294713/nithyam.jpg

ചിങ്ങം - ഉദ്യോഗസ്‌ഥന്മാര്‍ക്ക്‌ പ്രമോഷനും സാമ്പത്തിക നേട്ടവും ഉണ്ടാകും. വിശേഷ വസ്‌ത്രാഭരണാദികള്‍ ലഭിക്കും. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക്‌ ധനനഷ്‌ടം. ആരോഗ്യപരമായി ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഉദ്യോഗ സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കും.
കന്നി - കുടുംബജീവിതം സന്തോഷകരമാകും. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ വാരം ഗുണകരമല്ല. മാതാവിന്‌ ലഘുവായ അസുഖങ്ങള്‍ ഉണ്ടാകും.
തുലാം - ഗൃഹനിര്‍മ്മാത്തിന്‌ അനുകൂല സമയം. വസ്‌ത്രവ്യാപാരികള്‍ക്ക്‌ സാമ്പത്തികനേട്ടം ഉണ്ടാകും. അന്യരുടെ അഭിപ്രായങ്ങള്‍ മനസ്സിലാക്കി പെരുമാറും. നിസാരകാര്യങ്ങളില്‍ കോപിക്കുന്ന സ്വഭാവം ഉപേക്ഷിക്കണം. ധനപരമായി നേട്ടം. ശത്രുക്കള്‍ കൂടും. വിദേശത്തു നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
വൃശ്‌ചികം - കുടുംബാംഗങ്ങളോടൊത്ത്‌ ഉല്ലാസ യാത്രകള്‍ ഉണ്ടാകും. വ്യാപാര വ്യവസായ മേഖലയില്‍ അഭിവൃദ്ധിയുണ്ടാകും. സന്ദാനങ്ങള്‍ക്ക്‌ ഉയര്‍ച്ച ഉണ്ടാകും.
ധനു - പിതാവില്‍ നിന്നും നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ദൈവിക കാര്യങ്ങളിലല്‍ താത്‌പര്യം കൂടും. സഹന ശക്‌തിയും ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപെടും. നാടു വിട്ടു കഴിയുന്നവര്‍ക്ക്‌ സ്വന്തം നാട്ടിലേക്ക്‌ തിരിച്ചുവ വരുന്നതിനുള്ള ശ്രമം വിജയിക്കും. നിശ്‌ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും.
മകരം - പഠന കാര്യങ്ങളില്‍ പുരോഗതി ദൃശ്യമാകും. രാഷ്‌ട്രീയക്കാര്‍ക്ക്‌ ആരോപണങ്ങളെ നേരിടേണ്ടി വരും. അസുഖങ്ങള്‍ക്കു കുറവുണ്ടാകും.
കുംഭം - സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. പിതാവിനോ പിതൃസ്‌ഥാനീയര്‍ക്കോ രോഗം മൂര്‍ച്‌ഛിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ചെലവുകള്‍ വര്‍ദ്ധിക്കും. മുന്‍കോപവും പിടിവാശിയും നിയന്ത്രിക്കുക. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാകും. വിദ്യാര്‍ത്ഥികള്‍ പഠന കാര്യത്തില്‍ അലസത പ്രകടമാക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കും.
മീനം - ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റും. അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. വാഹങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.
മേടം - സുഖസൗകര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. സുഖസൗകര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. ഇഷ്‌ട ഭക്ഷണലാഭം ഉണ്ടാകും. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം നേരിടും. കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ നടക്കും.
ഇടവം - കലാകാരന്മാര്‍ക്ക്‌ കീര്‍ത്തിയും ധനാഗമവും ഉണ്ടാകും. ചെലവുകള്‍ നിയന്ത്രി ക്കാന്‍ ശ്രമിക്കണം. പ്രതിസന്ധികളെ മറികടക്കും.
മിഥുനം - പൊതുപ്രവര്‍ത്തകര്‍ക്ക്‌ സമൂഹത്തില്‍ പ്രശസ്‌തി വര്‍ദ്ധിക്കും. പിതാവിനോ പിതൃസ്‌ഥാനീയര്‍ക്കോ അരിഷ്‌ടത അനുഭവപ്പെടും. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കാന്‍ ശ്രമിക്കണം. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അനുകൂല സമയം.
കര്‍ക്കടകം - സുഹൃത്തുക്കള്‍ മൂലം മനോവിഷമങ്ങള്‍ ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കും. കലാകാരന്മാര്‍ക്ക്‌ ധാരാളം അവസരങ്ങള്‍ ലഭിക്കും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Friday 15 Mar 2019 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW