Monday, May 20, 2019 Last Updated 34 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.30 AM

സ്‌കൂള്‍ കുട്ടികള്‍ക്ക്‌ ലഹരി ഗുളിക വില്‍പന: യുവാവ്‌ അറസ്‌റ്റില്‍

uploads/news/2019/03/294706/c5.jpg

കായംകുളം: സ്‌കൂള്‍ കുട്ടികള്‍ക്ക്‌ ലഹരി ഗുളിക വില്‍പന നടത്തിയ യുവാവിനെ അറസ്‌റ്റ് ചെയ്‌തു. ലഹരി മരുന്നായി ഉപയോഗിക്കുന്ന നൈട്രോസെസ്‌പാം ഗുളികയുമായി പെരിങ്ങാല വേലിയുടെ കിഴക്കതില്‍ വീട്ടില്‍ അന്‍വര്‍ഷാ(24)യെയാണ്‌ സി.ഐ: പി.കെ.സാബു, എസ്‌.ഐ: സി.എസ്‌.ഷാരോണ്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്‌. കെ.പി റോഡില്‍ ഒന്നാംകുറ്റി കേന്ദ്രീകരിച്ച്‌ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മറ്റും ലഹരിമരുന്ന്‌ വില്‍പന നടത്തുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്‌ കുറച്ചു ദിവസങ്ങളായി പ്രദേശം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വേദനാസംഹാരിയായി ഉപയോഗിക്കുന്ന നൈട്രോസെസ്‌പാം ഗുളിക വലിയ അളവില്‍ വാങ്ങി ചില്ലറ വില്‍പന നടത്തുകയാണ്‌ ചെയ്യുന്നത്‌.
അളവില്‍ കൂടുതല്‍ ഗുളിക ഇയാളില്‍ നിന്നും കണ്ടെടുത്തു. കര്‍ശനമായി വില്‍പന നിയന്ത്രിച്ചിട്ടുള്ള ഗുളികകള്‍ ഇയാള്‍ക്ക്‌ ലഭിച്ചതിന്റെ ഉറവിടത്തെപ്പറ്റി അന്വേഷിക്കുമെന്നും ബന്ധപ്പെട്ട പരിശോധനകള്‍ ഊര്‍ജിതമാക്കുമെന്നും പോലീസ്‌ പറഞ്ഞു.

Ads by Google
Friday 15 Mar 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW