Wednesday, March 20, 2019 Last Updated 10 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.29 AM

നവജാത ശിശുവിനെ കൈമാറിയ അമ്മയടക്കം മൂന്നുപേര്‍ അറസ്‌റ്റില്‍

മൂവാറ്റുപുഴ: നവജാത ശിശുവിനെ കൈമാറ്റം ചെയ്‌ത സംഭവത്തില്‍ മാതാവടക്കം മൂന്നുപേരെ മൂവാറ്റുപുഴ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഏഴു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ്‌ മാതാവ്‌ കൈമാറിയത്‌. മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയുടെ അഞ്ചാം പ്രസവത്തിലുള്ള കുഞ്ഞിനെയാണ്‌ വര്‍ഷങ്ങളായി കുട്ടികളില്ലാതിരുന്ന ദമ്പതികള്‍ക്ക്‌ കൈമാറിയത്‌.
ഭര്‍ത്താവ്‌ ഉപേക്ഷിച്ചുപോയ തനിക്ക്‌ അഞ്ചാമതൊരു കുഞ്ഞിനെക്കൂടി വളര്‍ത്താന്‍ സാഹചര്യമില്ലെന്നും കുഞ്ഞ്‌ നല്ല നിലയില്‍ വളരട്ടെയെന്ന്‌ ആഗ്രഹിച്ചാണ്‌ കൈമാറ്റം നടത്തിയതെന്നും യുവതി പോലീസിനോട്‌ പറഞ്ഞു.
മാതാവായ യുവതിയേയും വര്‍ക്കല സ്വദേശികളായ ഷൈജു (44), ഷീജ (39) എന്നിവരെയാണ്‌ മൂവാറ്റുപുഴ ഡിവൈ.എസ്‌.പി.യുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌.
ഷൈജു-ഷീജ ദമ്പതികള്‍ക്ക്‌ ഒട്ടേറെ ചികിത്സ നടത്തിയിട്ടും കുട്ടികള്‍ ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ്‌ യുവതിയുടെ കുഞ്ഞിനെ അവര്‍ ഏറ്റെടുത്തത്‌. എന്നാല്‍ യുവതിയുടെ അയല്‍വാസികള്‍ നവജാത ശിശുവിനെ കാണാനില്ലെന്നു കാട്ടി ഡിവൈ.എസ്‌.പി.ക്ക്‌ പരാതി നല്‍കി.
തുടര്‍ന്ന്‌ നടന്ന അന്വേഷണത്തിലാണ്‌ കുഞ്ഞിനെ കൈപ്പറ്റിയവരെക്കുറിച്ച്‌ വിവരം ലഭിച്ചത്‌. ഇവരെ വിളിച്ചുവരുത്തി അറസ്‌റ്റ്‌ രേഖപ്പെടുത്തുകയായിരുന്നു. കുട്ടിയെ മാതാവിന്‌ കൈമാറുകയും ചെയ്‌തു.

Ads by Google
Friday 15 Mar 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW