Friday, March 15, 2019 Last Updated 26 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.21 AM

ദിപ ലോകകപ്പ്‌ ഫൈനലില്‍

uploads/news/2019/03/294697/s4.jpg

ബാകു: ഇന്ത്യയുടെ ദിപ കര്‍മാകര്‍ ആര്‍ടിസ്‌റ്റിക്‌ ജിംനാസ്‌റ്റിക്‌സ് ലോകകപ്പ്‌ ഫൈനല്‍ റൗണ്ടില്‍ കടന്നു. അസര്‍ബൈജാനിലെ ബാകുവില്‍ നടക്കുന്ന ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്‌ഥാനക്കാരിയായാണു ദിപ ലോകകപ്പിനു യോഗ്യത നേടിയത്‌്.
ഹാന്‍ഡ്‌ഫ്രണ്ട്‌ 540 വോള്‍ട്ടിലെ രണ്ട്‌ യോഗ്യതാ റൗണ്ടുകളിലായി ദിപ 14.466, 14.133 പോയിന്റുകള്‍ നേടി. 14.299 പോയിന്റാണു ശരാശരി. യു.എസിന്റെ ജാഡ്‌ കാരി 14.70 ശരാശരി പോയിന്റുമായി ഒന്നാമതും മെക്‌സിക്കോയുടെ അലക്‌സ മോറീനോ 14.533 ശരാശരി പോയിന്റുമായി രണ്ടാമതും ഫിനിഷ്‌ ചെയ്‌തു.
ആദ്യ എട്ട്‌ സ്‌ഥാനക്കാരാണു ഫൈനലില്‍ മത്സരിക്കുക. നാളെയാണു ഫൈനല്‍. ഇന്നു നടക്കുന്ന ബാലന്‍സ്‌ഡ് ബീം ഇനത്തിലും ദിപ മത്സരിക്കും. കഴിഞ്ഞ വര്‍ഷം നവംബറില്‍ ജര്‍മനിയിലെ കോട്ട്‌ബസില്‍ നടന്ന ആര്‍ടിസ്‌റ്റിക്‌ ജിംനാസ്‌റ്റിക്‌സ് ലോകകപ്പില്‍ ദിപ വെങ്കലം നേടിയിരുന്നു. കാല്‍മുട്ടിനേറ്റ പരുക്ക്‌ ഭേദമായ ശേഷം ദിപ ആദ്യമായാണു മത്സരിക്കുന്നത്‌. പരുക്കു മൂലം ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ത്രിപുരയില്‍നിന്നുള്ള ദിപയ്‌ക്കു പങ്കെടുക്കാനായില്ല. 2016 ലെ റിയോ ഒളിമ്പിക്‌സില്‍ നാലാം സ്‌ഥാനക്കാരിയാകാന്‍ ദിപയ്‌ക്കു കഴിഞ്ഞു.

Ads by Google
Friday 15 Mar 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW