Friday, March 15, 2019 Last Updated 26 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.21 AM

ബയേണ്‍ മുട്ടുകുത്തി

uploads/news/2019/03/294696/s3.jpg

മ്യൂണിക്ക്‌: മുന്‍ ചാമ്പ്യന്‍ ബയേണ്‍ മ്യൂണിക്കിനെ തറപറ്റിച്ച്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ ലിവര്‍പൂള്‍ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ബയേണിന്റെ തട്ടകമായ അലിയന്‍സ്‌ അരീനയില്‍ നടന്ന മത്സരത്തില്‍ 3-1 നാണു ലിവര്‍പൂള്‍ ജയിച്ചത്‌. സാദിയോ മാനെയുടെ ഇരട്ട ഗോളുകളും വിര്‍ജില്‍ വാന്‍ ഡീകിന്റെ ഒരു ഗോളുമാണു ബയേണിന്റെ സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴിലായത്‌. ലിവര്‍പൂളിന്റെ തട്ടകത്തില്‍ നടന്ന ഒന്നാം പാദ മത്സരം ഗോള്‍രഹിത സമനിലയായിരുന്നു. സ്വന്തം തട്ടകത്തിലെ രണ്ടാം പാദത്തില്‍ ജയിച്ചു ക്വാര്‍ട്ടറിലേക്ക്‌ മുന്നേറാമെന്നായിരുന്നു ജര്‍മന്‍ വമ്പന്റെ പ്രതീക്ഷ. ജീസപ്‌ മാറ്റിപ്‌ സെല്‍ഫ്‌ ഗോളടിച്ചില്ലായിരുന്നെങ്കില്‍ ബയേണ്‍ താരങ്ങള്‍ ഒഴിഞ്ഞ വലയുമായി മടങ്ങിയേനെ. 26-ാം മിനിറ്റില്‍ സാദിയോ മാനേയുടെ ഗോളില്‍ ലിവര്‍പൂള്‍ ലീഡ്‌ നേടി. വാന്‍ ഡെക്‌ നല്‍കിയ പന്തുമായി മുന്നേറിയ മാനെ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറിനെ കബളിപ്പിച്ച്‌ വലയിലെത്തിച്ചു. 39-ാം മിനിറ്റില്‍ സെല്‍ഫ്‌ ഗോള്‍ ബയേണിനെ ഒപ്പമെത്തിച്ചു. നാബിറയുടെ ഷോട്ട്‌ മാറ്റിപ്പിന്റെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ നയംമാറ്റി. 69-ാം മിനിറ്റില്‍ കോര്‍ണര്‍ ഗോളാക്കി വാന്‍ഡെക്‌ ലിവല്‍പൂളിന്‌ ലീഡ്‌ നല്‍കി. 83-ാം മിനിറ്റില്‍ മാനേ രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ ലിവര്‍പൂള്‍ ജയമുറപ്പിച്ചു. മുഹമ്മദ്‌ സലാ നല്‍കിയ മനോഹരമായൊരു പാസ്‌ ഹെഡ്‌ ചെയ്‌താണു മാനേ ഗോളടിച്ചത്‌.
യുര്‍ഗന്‍ ക്ലോപെയുടെ ലിവര്‍പൂള്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ നികോ കോവാകിന്റെ ശിഷ്യന്‍മാര്‍ക്കു പഴയ പെരുമ നിലനിര്‍ത്താനായില്ല. ഫാബീഞ്ഞോയെ സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍നിന്ന്‌ ഒഴിവാക്കിയെങ്കിലും ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണിനു പരുക്കേറ്റതിനാല്‍ ക്ലോപ്പെയ്‌ക്കു കളത്തിലിറക്കേണ്ടി വന്നു. ലിവര്‍പൂള്‍ ക്വാര്‍ട്ടറില്‍ കടന്നതോടെ നാല്‌ പ്രീമിയര്‍ ലീഗ്‌ ക്ലബുകളുടെ സാന്നിധ്യം ഉറപ്പായി. മാഞ്ചസ്‌റ്റര്‍ സിറ്റി, മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌, ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ എന്നിവര്‍ നേരത്തെ ക്വാര്‍ട്ടറിലെത്തി. 2010-11 സീസണു ശേഷം ആദ്യമായാണ്‌ നാല്‌ ഇംഗ്ലീഷ്‌ ടീമുകള്‍ ക്വാര്‍ട്ടറിലെത്തുന്നത്‌. 2010-11 സീസണില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌, ചെല്‍സി, ടോട്ടന്‍ഹാം എന്നിവരായിരുന്നു ക്വാര്‍ട്ടറില്‍ എത്തിയത്‌. മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ അന്നു റണ്ണര്‍ അപ്പായി. 2007-08, 2008-09 സീസണുകളില്‍ നാല്‌ ഇംഗ്ലീഷ്‌ ടീമുകള്‍ ക്വാര്‍ട്ടറില്‍ കളിച്ചു. രണ്ടു സീസണുകളിലും യുണൈറ്റഡ്‌, ആഴ്‌സണല്‍, ചെല്‍സി, ലിവര്‍പൂള്‍ ടീമുകള്‍ ക്വാര്‍ട്ടറിലുണ്ടായിരുന്നു. ഈ രണ്ട്‌ സീസണിലും സെമി ഫൈനലിലെ നാലു ടീമുകളില്‍ മൂന്നും പ്രീമിയര്‍ ലീഗില്‍ നിന്നായിരുന്നു.

Ads by Google
Friday 15 Mar 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW